27 September Sunday

ഉത്തർപ്രദേശിൽ ഭരണകൂടവേട്ട: സുഭാഷിണി അലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

എംഇഎസ് സംഘടിപ്പിച്ച മതേതര ബഹുസ്വര കൂട്ടായ്മയിൽ സുഭാഷിണി അലി സംസാരിക്കുന്നു

പൊന്നാനി
 ഉത്തർപ്രദേശിൽ നടക്കുന്നത് ഭരണകൂടത്തിന്റെ മനുഷ്യവേട്ടയെന്ന്   സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം  സുഭാഷിണി അലി പറഞ്ഞു. എംഇഎസ് ജില്ലാ കമ്മിറ്റി എംഇഎസ് പൊന്നാനി കോളേജിൽ സംഘടിപ്പിച്ച മതേതര ബഹുസ്വര കൂട്ടായ്‌മയിൽ ‘സുഭാഷ്ചന്ദ്രബോസും ഐഎൻഎയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
സുഭാഷ് ചന്ദ്രബോസ് ഐഎൻഎയിൽ വനിതാ റജിമെന്റ് സ്ഥാപിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടിയാണ് അവർ പോരാടിയത്. നിലനിൽക്കുന്ന സാമൂഹികാവസ്ഥയിൽ സ്ത്രീകൾ രംഗത്തിറങ്ങണമെന്നും സുഭാഷിണി അലി പറഞ്ഞു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ അധ്യക്ഷനായി.  സംസ്ഥാന ട്രഷറർ പ്രൊഫ. കടവനാട് മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഒ സി സലാഹുദ്ദീൻ, ജില്ലാ സെക്രട്ടറി ഷാഫി ഹാജി, കോളേജ് പ്രിൻസിപ്പല്‍ ക്യാപ്റ്റൻ എം എൻ മുഹമ്മദ് കോയ, സെക്രട്ടറി എം കെ മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top