മലപ്പുറം
ആധാരം എഴുത്ത് മേഖലയെ പൂർണമായി ഇല്ലാതാക്കുന്ന ടംപ്ലേറ്റ് സംവിധാനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. മലപ്പുറം വ്യാപാരഭവനിൽ പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി പി അശോകൻ അധ്യക്ഷനായി. എ പി അനിൽകുമാർ എംഎൽഎ, കെ ജി ഇന്ദു കലാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ അൻസാർ, കെ മജ്നു, പി പി ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു സുരേഷ്, പെരുമ്പള്ളി മുഹമ്മദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനിൽ മേലാറ്റൂർ സ്വാഗതവും ട്രഷറർ പി മുഹമ്മദാലി നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം അഡ്വ. ബീന ജോസഫ് ഉദ്ഘാടനംചെയ്തു. കെ മാധവി അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..