30 January Monday
എംഇഎസ്‌ സിബിഎസ്‌ഇ സ്‌കൂൾ കലോത്സവം

തിരൂർ എംഇഎസ്‌ 
സ്‌കൂൾ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
 
വളാഞ്ചേരി 
എംഇഎസ്‌ സിബിഎസ്‌ഇ സ്‌കൂൾ സംസ്ഥാന കലോത്സവത്തിൽ തിരൂർ എംഇഎസ്‌ സെൻട്രൽ  സ്‌കൂൾ (1043 പോയിന്റ്‌) ചാമ്പ്യന്മാരായി. പുത്തനത്താണി എംഇഎസ് സീനിയർ സെക്കൻഡറി സ്കൂളിൽ രണ്ട്‌ ദിവസങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തിൽ 136 ഇനങ്ങളിലായി മൂവായിരത്തിലധികം പേർ പങ്കെടുത്തു. എംഇഎസ് ഇന്റർനാഷണൽ സ്കൂൾ പട്ടാമ്പി (992 പോയിന്റ്‌) രണ്ടും എംഇഎസ് കുറ്റിപ്പുറം  (931 പോയിന്റ്‌) മൂന്നും സ്ഥാനം നേടി. 
പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ എംഇഎസ് തിരൂർ ഒന്നും  എംഇഎസ് രണ്ടും സ്ഥാനം നേടി.  സെക്കൻഡറി, സീനിയർ സെക്കൻഡറി  വിഭാഗങ്ങളിൽ എംഇഎസ് പട്ടാമ്പി ഒന്നും  എംഇഎസ് തിരൂർ രണ്ടും സ്ഥാനം നേടി.  സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു.  എംഇഎസ് സ്കൂൾ ബോർഡ് ചെയർമാൻ ഡോ. കെ പി അബൂബക്കർ  അധ്യക്ഷനായി. എംഇഎസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സുപ്രണ്ട്  ഡോ. പി ഹമീദ് ഗഫൂർ സമ്മാനം വിതരണംചെയ്‌തു. സ്കൂൾ ബോർഡ് സെക്രട്ടറി കെ എം ഡി മുഹമ്മദ്, എംഇഎസ് സ്കൂൾ പുത്തനത്താണി ചെയർമാൻ കെ ഉണ്ണീൻകുട്ടി, ബോർഡ് ഡയറക്ടർ  വി എൻ ബാലകൃഷ്ണൻ,  സംഘാടക സമിതി ചെയർമാൻ ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top