വേങ്ങര
വർധിപ്പിക്കുന്ന പാൽ വിലയുടെ നൂറ് ശതമാനവും കർഷകർക്ക് ലഭ്യമാക്കണമെന്ന് മലബാര്‍ ഡെയ്റി ഫാര്‍മേഴ്സ് അസോസിയേഷന് (എംഡിഎഫ്എ) മലപ്പുറത്ത് ചേർന്ന സംസ്ഥാന പ്രവര്‍ത്തക സിമിതി യോഗം ആവശ്യപ്പെട്ടു. പാൽ വില സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ 8.57 രൂപയുടെ വില വർധനവാണ്. എന്നാൽ ഇതിൽനിന്ന് 18 ശതമാനം തുക അപഹരിക്കുന്ന നിലപാടാണ് മിൽമയുടേത്.
പുതിയ തീരുമാനം നടപ്പാകുമ്പോൾ മിൽമയുടെ സംഭരണ- വിപണന വിലയിലെ വ്യത്യാസം 13 രൂപയിൽനിന്ന് 18 രൂപയായി ഉയരുന്നതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി താജ് മന്‍സൂര്‍, ബാലു ഡി നായർ, കെ ദിലീപ് മേനോൻ, ലില്ലി മാത്യു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..