15 November Friday

റബർ കർഷകരുടെ കലക്‌ടറേറ്റ് മാർച്ച്‌ 22ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

മലപ്പുറം
ജില്ലയിലെ റബർ കർഷകർ 22ന്‌ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തും. റബർ ഉൽപ്പാദകസംഘം ദേശീയ ഫെഡറേഷൻ നിലമ്പൂർ, മഞ്ചേരി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച്‌ പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനംചെയ്യും. 
ആർസിഇപി കരാറിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻമാറുക, റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുക, ഇറക്കുമതി നിയന്ത്രിക്കുക, സബ്സിഡി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top