15 October Tuesday

ബാങ്ക് കവര്‍ച്ചാശ്രമം: യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

പ്രതി മുഹമ്മദ് ഷരീഫ്

അരീക്കോട് 
കാവനൂർ ഗ്രാമീണ്‍ ബാങ്ക് വെൽഡിങ് മെഷീൻ ഉപയോഗിച്ച് കവർച്ചാ ശ്രമംനടത്തിയ പ്രതി പൊലീസ് പിടിയിൽ. കാവനൂർ ചെമ്പനിക്കുന്നത്ത് മുഹമ്മദ് ഷരീഫ് (28)ആണ് പിടിയിലായത്. അരീക്കോട് അങ്ങാടിയില്‍നിന്ന് പൊലീസ് പിടികൂടിയ പ്രതിയെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓണം അവധിക്കാണ് പ്രദേശവാസിയായ ഇയാള്‍ ബാങ്ക് കൊള്ളയ്ക്ക് ശ്രമിച്ചത്. ഓണാവധിക്ക് ബാങ്ക് അടച്ച ദിവസം പ്രതി ബാങ്കിന്റെ പിറകുവശത്തെ ചില്ല് പൊട്ടിച്ച് വെൽഡിങ് മെഷീനുപയോഗിച്ച് കമ്പി മുറിക്കുന്നതിനിടെ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് അവിടെനിന്ന് മാറിനിന്ന പ്രതി തൊട്ടടുത്ത തുണിക്കടയുടെ സിസിടിവിയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് മോഷണശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലംവിട്ടു. പിറ്റേന്ന് രാവിലെ തുണിക്കടയിലെത്തി താൻ മദ്യപിക്കുന്നത്  സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാരറിഞ്ഞാൽ മോശമാണെന്നും പറഞ്ഞ് ടെക്നീഷ്യനെ കൊണ്ട് സിസിടിവി രംഗം മായ്ച്ചുകളഞ്ഞു. എന്നാല്‍ തുണിക്കടയില്‍ സിസിടിവി ദൃശ്യം മായ്ക്കാനെത്തുന്നതും അവിടത്തെ സിസിടിവിയില്‍ പതിഞ്ഞു. ഇതും തെളിവായി മാറി.  
വലിയ സാമ്പത്തികബാധ്യതയുള്ളതായും അത് വീട്ടാനാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബാങ്ക് അവധി കഴിഞ്ഞ് തുറന്ന സമയത്താണ് ബാങ്കിന്റെ ജനൽ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചത് ബാങ്ക് അധികൃതർ അറിയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top