18 November Monday
850 വിദ്യാർഥികൾ പങ്കെടുത്തു

കൈകോർത്ത്‌ ‘സ്റ്റുഡന്റ്‌ ബറ്റാലിയൻ’

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
 
മലപ്പുറം
കേട്ടറിഞ്ഞതിലും ഭയാനകമായിരുന്നു പോത്തുകല്ലിലെ അവസ്ഥ. ഒരു ഗ്രാമവും  ഒരായുസ്സിന്റെ സമ്പാദ്യവും മണ്ണിനടിയിൽ. ചെളിമൂടിയ ഓരോ മൺകൂനയിലും ശേഷിപ്പുകൾ തിരയുന്ന ആളുകൾ–ശുചീകരണ പ്രവർത്തനത്തിനായി പോത്തുകല്ലിൽ എത്തിയ നിയമവിദ്യാർഥി റമീസിന് ജീവിതത്തിലെ ഭയാനക കാഴ്‌ചയുടെ  ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.  പ്രളയബാധിത പ്രദേശത്തെ ശുചീകരണ പ്രവർത്തനത്തിനായി എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ‘സ്റ്റുഡന്റ്‌ ബറ്റാലിയൻ’ ഭാഗമായാണ്‌  വിദ്യാർഥികൾ പോത്തുകല്ലിൽ എത്തിയത്‌. 
‘പുറപ്പെടുമ്പോൾ ദുരന്തത്തിന്റെ ഭീകരത അറിയില്ലായിരുന്നു. പ്രദേശത്ത്‌ എത്തിയപ്പോഴാണ്‌ യഥാർഥ അവസ്ഥ മനസ്സിലായത്‌. പ്രദേശത്തെ വീടുകൾ പൂർണമായും മണ്ണിനടിയിലാണ്‌. ആളുകൾ പലരും വീടുകൾ ശുചീകരിക്കുന്നുണ്ട്‌. 
എങ്കിലും പൂർവസ്ഥിതിയിലേക്ക്‌ എത്തിക്കുക ഏറെ ശ്രമകരമാണ്‌’–- വിദ്യാർഥികൾ പറഞ്ഞു. സ്റ്റുഡന്റ്‌ ബറ്റാലിയൻ ഭാഗമായി   ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നും കോളേജുകളിൽനിന്നുമായി  850 വിദ്യാർഥികൾ പോത്തുകല്ലിൽ ശുചീകരണത്തിന്‌ എത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top