29 July Thursday

ദ്വീപിന്‌ ഐക്യദാർഢ്യവുമായി 
ഡിജിറ്റൽ കാർട്ടൂൺ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

 മലപ്പുറം 

ലക്ഷദ്വീപിലെ സംഘപരിവാർ ഭീകരതക്കെതിരെ ഡിജിറ്റൽ കാർട്ടൂണുമായി യുവ ചിത്രകാരൻ രഞ്ജിത്ത് രാജ്. സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌ ഈ സൃഷ്ടി. സമൂഹവുമായി പെട്ടെന്ന് സംവദിക്കാനുള്ള മാധ്യമമെന്ന രീതിയിലാണ്‌ കാർട്ടൂൺ ഒരുക്കിയതെന്ന്‌ രഞ്‌ജിത്ത്‌ പറഞ്ഞു. 
ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല. ഓയിൽ, വാട്ടർ കളർ, ചാർക്കോൾ, പെൻസിൽ എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ചു. സിനിമാമേഖലയിലുള്ളവരുടെ പോർട്രെയിറ്റ്‌ വരച്ചിട്ടുണ്ട്‌. ലോക്ഡൗണിൽ ചിത്രരചനക്കുള്ള സാമഗ്രികൾ കിട്ടാതായതോടെയാണ് ഡിജിറ്റൽ പെയിന്റിങ്ങിലേക്ക്‌ തിരിഞ്ഞത്‌. തിരൂർ പുറത്തൂർ സ്വദേശിയായ രഞ്ജിത്ത് തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ താൽക്കാലിക അധ്യാപകനാണ്. ഭാര്യ: ശ്രീലക്ഷ്മി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top