19 July Friday

പ്രസംഗ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
പാറമ്മൽ
അധ്യാപക നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എ വി ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സ്മരണാർഥം പാറമ്മൽ ഇ എം എസ് പഠനകേന്ദ്രം ആൻഡ‌് ചാരിറ്റബിൾ സൊസൈറ്റി അഖില കേരള പ്രസംഗ മത്സരം നടത്തും.  
30ന‌് പകൽ 1.30  മുതൽ    മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. യുപി സ‌്കൂൾ വിദ്യാർഥികൾക്ക‌് - ഇ എം എസും കേരള ചരിത്രവും  എച്ച്എസ് ആൻഡ‌് എച്ച്എസ്എസ് -വിദ്യാർഥികൾക്ക‌് നവ മാധ്യമങ്ങളും വിദ്യാർഥികളും   പൊതുവിഭാഗത്തിന‌് - മതം, മാധ്യമം, ഭരണകൂടം - ഇന്ത്യൻ പശ്ചാത്തലത്തിൽ എന്നിങ്ങനെയാണ‌് വിഷയങ്ങൾ. 
ഓരോ വിഭാഗത്തിലും രണ്ട‌് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡ്, മെമെന്റൊ, പുസ്തകങ്ങൾ എന്നിവ സമ്മാനം നൽകും. വിദ്യാർഥികൾ സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. 
പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർ പേരും ക്ലാസും വിലാസവും 9947352094, 9446377478 എന്നീ നമ്പറുകളിൽ 27ന‌് മുമ്പ‌്   നേരിട്ടറിയിക്കുകയോ വാട്സാപ് ചെയ്യുകയോ വേണം.
പ്രധാന വാർത്തകൾ
 Top