27 June Monday

സി വാസുദേവൻ 
84ന്റെ നിറവിൽ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
പെരിന്തൽമണ്ണ
ബാലസാഹിത്യ-–- സാംസ്കാരിക പ്രവർത്തകൻ സി വാസുദേവൻ 84–-ന്റെ നിറവിൽ. ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ ഉൾപ്പെടെ സി വാസുദേവൻ സമൂഹത്തിന്‌ നൽകിയ സംഭാവനകൾ ഒട്ടേറെയാണ്‌. ഏലംകുളം ചാത്തനാത്തൊടി വീട്ടിൽ ചെറോണ അമ്മയുടേയും അരിപ്ര അപ്പുക്കുട്ടൻ നായരുടെയും മകനായി ജനനം. കുട്ടിക്കാലത്തും വായനയിലും സാഹിത്യത്തിലും തൽപ്പരനായിരുന്നു. ഏലംകുളത്തെ വലിയമ്മയുടെ വീടായ പാലൂരിലെ സാമൂഹിക–-- സാംസ്കാരിക–- രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ടുവളർന്ന വാസുദേവൻ കലാ -പ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിലെ പഠനവും ചെറുകാടിന്റെ ശിക്ഷണവും കലാ–-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ ഊർജംപകർന്നു. അരങ്ങത്തും അണിയറയിലും ശോഭിച്ച സി വാസുദേവൻ മികച്ച സംഘാടകൻകൂടിയാണ്. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ്‌, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌, ഗ്രന്ഥശാലാ സംഘം താലൂക്ക് കൗൺസിലർ, ചെറുകാട് സ്മാരക ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി എന്നീ നിലകളിൽ ഇപ്പോഴും സജീവമാണ്‌. ദീർഘകാലം പട്ടിക്കാട് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. പ്രധാന രചനകൾ: വെയിലും നിലാവും, കൊട്ടും ചിരിയും, നിഴലും വെളിച്ചവും, മഴവില്ല്, മഴയും മടിയും, അസിഡ് ബൾബ്, എളുപ്പവഴി. അവാർഡുകൾ: അബുദാബി ശക്തി അവാർഡ് (2005), ചെറുകാട് അവാർഡ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top