മലപ്പുറം
വിജ്ഞാനത്തിന്റെ കിളിവാതിൽ തുറന്ന് അക്ഷരമുറ്റത്ത് പ്രതിഭകളുടെ മൂന്നാം അങ്കത്തിന് മലപ്പുറം ഒരുങ്ങുന്നു. സ്‌റ്റെയ്‌പ്–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ ജില്ലാതല മത്സരം 27ന് മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിൽ.
ജില്ലയിലെ 16 ഉപജില്ലകളിൽനിന്ന് എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. വ്യക്തിഗതമായാണ് മത്സരം. വിജയികൾക്ക് 10,000 രൂപ, 5000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർ ഡിസംബർ 11ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ടാലന്റ് ഫെസ്‌റ്റിൽ ജില്ലയെ പ്രതിനിധീകരിക്കും.
ടാലന്റ് ഫെസ്‌റ്റിന്റെ ഭാഗമായി ഈ വർഷം ആദ്യമായി നടത്തിയ കഥ, കവിതാരചന മത്സരത്തിന്റെ ജില്ലാതല മത്സരവും 27ന് എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിലാണ്. ലഭിച്ച രചനകളിൽനിന്ന് 25 എണ്ണം തെരഞ്ഞെടുക്കും. ഇവർക്കാണ് ജില്ലാതല മത്സരത്തിന് അർഹത. ഓരോ ഇനത്തിലും ഒന്നാംസ്ഥാനത്തിന് 5000 രൂപ, രണ്ടാംസ്ഥാനത്തിന് 3000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാതല മത്സരത്തിന്റെ രജിസ്‌ട്രേഷൻ 27ന് രാവിലെ ഒമ്പതിന് ആരംഭിക്കും. വിദ്യാർഥികൾ ഉപജില്ലാ മത്സരത്തിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് സഹിതമെത്തണം. രാവിലെ 10ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..