30 January Monday

അരുത്‌, കൃഷിഭൂമി പിടിച്ചെടുക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022
എടക്കര
വനംവകുപ്പിന്റെ കർഷകദ്രോഹ നടപടിക്കെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി 23ന്‌ നടത്തുന്ന നിലമ്പൂർ ഡിഎഫ്ഒ ഓഫീസ്‌ മാർച്ചിന്റെ പ്രചാരണജാഥ തുടങ്ങി. വനം വകുപ്പ് ജെണ്ട സ്ഥാപിച്ച് കൃഷിഭൂമി പിടിച്ചെടുക്കുന്നതിനെതിരെയാണ്‌ ഡിഎഫ്‌ഒ ഓഫീസ്‌ മാർച്ച്‌. വന്യമൃഗശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കുക, വനാതിർത്തിയിലെ റോഡുകളുടെ നവീകരണം തടസ്സപ്പെടുത്തരുത്‌ എന്നീ ആവശ്യങ്ങളും ഉന്നയിക്കും. 
പ്രചാരണജാഥ മൂത്തേടം നെല്ലിക്കുത്തിൽ മുതിർന്ന കർഷകൻ ബാലംകുളത്തെ ജി കൃഷ്ണപിള്ളയിൽനിന്ന് ജാഥാ ക്യാപ്റ്റൻ വി എം ഷൗക്കത്ത് പതാക ഏറ്റുവാങ്ങി ഉദ്‌ഘാടനംചെയ്‌തു. കാറ്റാടി, മുണ്ട, ആനമറി, ചക്കപ്പാടം, ഉതിരകുളം, പൂക്കോട്ടുമണ്ണ, എരുമമുണ്ട എന്നിവിടങ്ങളിലെ സ്വീകരണശേഷം പനങ്കയത്ത് സമാപിച്ചു.  വൈസ് ക്യാപ്റ്റൻ എം സുകുമാരൻ, മാനേജർ എബ്രഹാം വർഗീസ്, സിപിഐ എം ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, എ ടി റെജി, വി കെ ഷാനവാസ്, വി പി സജീവൻ, പി സെഹീർ, എ പി അനിൽ, എം ടി അലി, കെ ടി വർഗീസ്, പി കെ ജിഷ്ണു, പി ടി യോഹന്നാൻ, പി വി രാജു,  മുജീബ്റഹ്‌മാൻ, ഇ പി ബാലകൃഷ്ണൻ, ഇ എ മാർക്കോസ്, ഹംസ സി ഇണ്ണിമാൻ, ചന്ദ്രകുമാർ, പി എൻ അജയൻ, എം പി അജി എന്നിവർ സംസാരിച്ചു. ജാഥ ശനിയാഴ്ച നിലമ്പൂർ ഏരിയയിലും ഞായറാഴ്ച വണ്ടൂർ ഏരിയയിലും പര്യടനം നടത്തും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top