26 October Monday

രോഗികൾ 1399, മുക്തർ 805

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 മലപ്പുറം

ജില്ലയിൽ ഞായറാഴ്ച 1399 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 1367 പേർക്കും  സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. എട്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാതെ രോഗം ബാധിച്ചവരുടെ എണ്ണം കുറവുണ്ട്‌. ഇതുമാത്രമാണ് ജില്ലയ്‌ക്ക്‌ ഏക ആശ്വാസം. മൂന്ന് പേരുടെ രോഗ ഉറവിടമാണ്‌ വ്യക്തമല്ലാത്തത്‌. വൈറസ് ബാധിതരിൽ 17 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും നാല് പേർ വിദേശ രാജ്യങ്ങളിൽനിന്നുമെത്തിയവരുമാണ്. 
49,033 പേരാണ്  നിരീക്ഷണത്തിലുള്ളത്. 805 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 31,151 പേർ‌ ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 172 പേരാണ്‌ കോവിഡ്‌ മൂലം ജില്ലയിൽ മരിച്ചത്‌.-----
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top