13 November Wednesday

അനാഥാലയത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി വാര്‍ഡനും നടത്തിപ്പുകാരനുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

പാലക്കാട്
മലപ്പുറത്തെ അനാഥാലയത്തിൽനിന്ന് അഞ്ച്‌ പെൺകുട്ടികൾ ഇറങ്ങിപ്പോയ സംഭവത്തിൽ വാർഡനും നടത്തിപ്പുകാരനുമെതിരെ കേസെടുക്കാൻ നിർദേശം. പാലക്കാട് ശിശുക്ഷേമ സമിതിയാണ് മലപ്പുറം പൊലീസിനോട് കേസെടുക്കാൻ നിർദേശിച്ചത്.
 കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. വാർഡന്റെ ഉപദ്രവത്തെത്തുടർന്നാണ് ഓടിപ്പോയതെന്ന കൂട്ടികളുടെ മൊഴിയെത്തുടര്‍ന്നാണ് പുതിയ കേസെടുക്കാൻ നിർദേശം. കു‌‌ട്ടികളെ മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ മലപ്പുറം പൊലീസിനോട് എത്താൻ ആവശ്യപ്പെട്ടെങ്കിലും അവര്‍ എത്തിയില്ല. തുടർന്ന് പാലക്കാട് എസ്‍പിയോട് കുട്ടികളെ മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറാൻ സി‍ഡബ്യുസി ചെയർമാൻ എൻ രാജേഷ് നിർദേശം നൽകി. ശനിയാഴ്‌ച കുട്ടികളെ മലപ്പുറത്ത് എത്തിക്കും. കോയമ്പത്തൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടികളെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽനിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടികളിൽ രണ്ടുപേർ കോയമ്പത്തൂർ സ്വദേശികളാണ്. അങ്ങാടിപ്പുറത്തുനിന്ന് ട്രെയിനിൽ ഷൊർണൂരിലെത്തിയ ഇവർ ബസിലാണ് ഒറ്റപ്പാലത്തെത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top