13 November Wednesday

തിരുവാഭരണ മോഷണം കള്ളൻ കോവിലിൽതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

അരീക്കോട് 
വിളയിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണംപോയ സംഭവത്തിൽ ബിജെപി നേതാവിനെ രക്ഷപ്പെടുത്താൻ നീക്കം. ക്ഷേത്ര കമ്മിറ്റിയംഗവും ബിജെപി മണ്ഡലം സെക്രട്ടറിയുമായയാളെ പൊലീസും ക്ഷേത്ര കമ്മിറ്റിയിലെ ചില അംഗങ്ങളും ചേർന്ന് സംരക്ഷിക്കുകയാണെന്നാണ്‌ ആക്ഷേപം. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.  
     വിജയദശമി ദിവസം വിഗ്രഹത്തിൽ ചാർത്തേണ്ട എട്ടുപവന്റെ കിരീടവും മൂന്ന് പവൻ ആഭരണവുമാണ് കാണാതായത്. പകരം അതേ സ്കെച്ച് വർക്കുകളോടുകൂടിയ മുക്കുപണ്ടം ചാർത്തി. തിരുവാഭരണവും കിരീടവും മാറിയതായി ശ്രദ്ധയിൽപ്പെട്ട പൂജാരി ക്ഷേത്ര ഭാരവാഹികളോട് പരാതിപ്പെട്ടു. എന്നാൽ അവർ പൊലീസിനെ വിവരം അറിയിച്ചില്ല. വിശിഷ്ട ദിവസങ്ങളിൽ മാത്രം അലങ്കരിക്കാൻ കൊണ്ടുവരുന്ന കിരീടവും ആഭരണവും ബിജെപി നേതാവിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
ആഭരണങ്ങൾ മാറിയതുമായി ബന്ധപ്പെട്ട് വിശ്വാസികൾ ബിജെപി നേതാവിനോട് ചോദിച്ചുവെങ്കിലും ആദ്യം എതിർത്തു. പിന്നീട് കുറ്റം സമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ പണയംവച്ച ആഭരണങ്ങൾ എടുത്തുതരാമെന്ന് പറഞ്ഞെങ്കിലും നേതാവ് മുങ്ങുകയായിരുന്നുവെന്നും വിശ്വാസികൾ പറഞ്ഞു. ആഭരണങ്ങൾ തിരിച്ചുകിട്ടിയതായും പരാതിയില്ലെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചതായി അരീക്കോട് സിഐ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top