15 November Friday

മൂർക്കനാട് പാലം പണിക്കെത്തിയയാൾ ഒഴുക്കിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
അരീക്കോട്
ചാലിയാർ പുഴയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മൂർക്കനാട്  നടപ്പാലം പുനർനിർമാണ പ്രവൃത്തിക്കെത്തിയ എറണാകുളം സ്വദേശി ഷിജോ ജോർജാ (35)ണ് ഒഴുക്കിൽപ്പെട്ടത്. വെള്ളിയാഴ്‌ച വൈകിട്ട്‌ 5.15നാണ് സംഭവം.  പ്രളയത്തിൽ തകർന്ന മൂർക്കനാട് നടപ്പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പരിശോധക സംഘത്തിലുള്ളയാളാണ് ഷിജോ. പുഴയിൽ മണ്ണ് പരിശോധന കഴിഞ്ഞ് മടങ്ങാൻ നേരമാണ് അപകടമുണ്ടായത്. 
തോണിയിലുള്ളവർ തകർന്ന പാലത്തിന്റെ മുകളിൽ നിൽക്കുകയായിരുന്ന ഷിജോ ജോർജിന്‌ എറിഞ്ഞുകൊടുത്ത കയർ പിടിക്കാൻ കുനിയുന്നതിനിടെ കാൽതെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. 
നീന്തലറിയുന്ന ഷിജോ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി. അതേസമയം, അപകടം കണ്ടുനിന്ന സംഘത്തിലെ മറ്റൊരു ജീവനക്കാരൻ കുഴഞ്ഞുവീണു. ഇയാളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top