24 October Thursday

അരങ്ങ്‌ കീഴടക്കി കൊണ്ടോട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മലപ്പുറം
കുടുംബശ്രീ ഇരുപത്തിയൊന്നാം ജില്ലാ വാർഷികത്തോടനുബന്ധിച്ച്‌    രണ്ടു ദിവസങ്ങളിലായി ടൗൺഹാളിൽ സംഘടിപ്പിച്ച ജില്ലാ കലോത്സവം ‘അരങ്ങ്‌ 2019’ സമാപിച്ചു.118 പോയിന്റോടെ കെണ്ടോട്ടി ക്ലസ്റ്റർ ഒന്നാംസ്ഥാനം നേടി. 117 പോയിന്റോടെ മലപ്പുറം ക്ലസ്റ്റർ രണ്ടാംസ്ഥാനം നേടി. ജൂനിയർ, സീനിയർ, ട്രാൻസ്ജെന്‍ഡർ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു. മലപ്പുറം, നിലമ്പൂർ, പെരുമ്പടപ്പ്‌, കൊണ്ടോട്ടി  ക്ലസ്റ്ററുകളിലെ മത്സരാർഥികൾ മാറ്റുരച്ചു.
പ്രധാന വാർത്തകൾ
 Top