24 October Thursday

പി എം നൗഷാദിന്‌ മലപ്പുറത്തിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

പി എം നൗഷാദിന് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ വി ശശികുമാര്‍ ഷാൾ അണിയിക്കുന്നു

മലപ്പുറം
പ്രളയകാലത്ത്‌ തന്റെ കടയിലെ മുഴുവൻ തുണികളും സംഭാവനചെയ്‌ത എറണാകുളത്തെ വഴിയോര കച്ചവടക്കാരൻ പി എം നൗഷാദിന്‌ മലപ്പുറത്തെ ജനാവലിയുടെ ആദരം. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷൻ പരിസരത്ത്‌ സംഘടിപ്പിച്ച പരിപാടിയിലാണ്‌ നൗഷാദിനെ ആദരിച്ചത്‌.  പ്രളയകാലത്ത്‌ സമ്പാദ്യങ്ങൾ വിതരണം ചെയ്യാൻ തോന്നിയ നിമിഷത്തെ കുറിച്ചും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും വിവരിക്കുമ്പോൾ വേദി ഹർഷാരവങ്ങളിൽ മുങ്ങി. പരിചയപ്പെടാനും സെൽഫിയെടുക്കാനും നിരവധിപേർ തടിച്ചുകൂടി.
പരിപാടി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ വി ഇക്‌ബാൽ, സിപിഐ എം മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്‌നു, എ കെ വേലായുധൻ, ജി കണ്ണൻ, കെ ശ്യാംപ്രസാദ്‌, ഇ എൻ ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു. അക്‌ബർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top