22 August Thursday

പാളത്തിൽ കയറാത്ത വൈദ്യുതീകരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
നിലമ്പൂർ
ഷൊർണൂർ–- -നിലമ്പൂർ പാത വൈദ്യുതീകരണം നീളുന്നു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ  പ്രാരംഭ സർവേമാത്രമാണ‌് പൂർത്തിയായത‌്.  53 കോടി രൂപയുടെ പദ്ധതിയുടെ പ്രാരംഭ പ്രവൃത്തി തുടങ്ങിയിട്ടില്ല. 
ഡീസൽ എൻജിനുകളുടെ ഉൽപ്പാദനം നിർത്തിയ സാഹചര്യത്തിൽ വൈദ്യുതീകരിക്കാത്ത പാതകളിൽ എൻജിനുകളുടെ ക്ഷാമമുണ്ട്. ഇന്ധനച്ചെലവും മലിനീകരണവും  കുറയ‌്ക്കാനും  കൂടുതൽ ശക്തിയുള്ള എൻജിനുകൾ ഓടിക്കാനും ചക്രം തെന്നൽ (വീൽ സ്ലിപ്) ഒഴിവാക്കാനും വൈദ്യുതീകരണം സഹായിക്കും. 
67 കിലോമീറ്റർ പാതയിലാണ‌് വൈദ്യുതീകരണം വരുന്നത്. വൈദ്യുത വണ്ടികൾ വന്നാൽ നിലമ്പൂരിൽനിന്ന് ഷൊർണൂർ എത്താൻ സമയലാഭം കിട്ടും. നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന്  ഷൊർണൂർ എത്താനെടുക്കുന്ന സമയം. 
ഇത‌് 1.10 മണിക്കൂറായി കുറയും. ലൈനിലേക്ക് വൈദ്യുതി പ്രസരിപ്പിക്കാൻ ഷൊർണൂർമുതൽ സബ്‌ സ്റ്റേഷനുകളുണ്ടാകും. വൈദ്യുതിയിലോടുന്നതിനാൽ മലിനീകരണവും കുറയും.
 
പ്രധാന വാർത്തകൾ
 Top