22 August Thursday

വാഹന പരിശോധന: 3.5 ലക്ഷം പിഴയീടാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 

പെരിന്തൽമണ്ണ 
താലൂക്കിൽ  വാഹന പരിശോധനയിൽ 618 കേസുകളിൽ 3.5 ലക്ഷം രൂപ പിഴ  ഈടാക്കി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് വിഭാഗവും  മലപ്പുറം ആർടിഒ, സബ് ആർടിഒ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെൽമറ്റ് ധരിക്കാത്ത 191 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത 50 പേർക്കെതിരെയും ലൈസൻസില്ലാതെ വാഹനമോടിച്ച 68 പേർക്കെതിരെയും അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ച 30 പേർക്കെതിരെയും യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്ത 19 ബസുകൾക്കെതിരെയും കേസെടുത്തു. 
പ്രധാന വാർത്തകൾ
 Top