17 June Monday

നാട് വൃത്തിയാക്കി ജനം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
മലപ്പുറം
സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക‌്  ജില്ലയിൽ ഉജ്വല തുടക്കം. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ എം പ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും അണിനിരന്നു. പൊതു ഇടങ്ങളും നടപ്പാതകളും മാലിന്യം കുമിഞ്ഞുകൂടിയ പ്രദേശങ്ങളും പ്രവർത്തകർ ഒന്നാകെ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഞായറാഴ‌്ചയും തുടരും.ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനകീയ ശുചീകരണം നടത്തി. 
സിപിഐ എം മലപ്പുറം സ‌്പിന്നിങ് മിൽ ബ്രാഞ്ച‌് നേതൃത്വത്തിൽ മിൽ പരിസരവും റോഡും ശുചീകരിച്ചു. അമ്പതോളം പേര്‍ അണിനിരന്ന പ്രവർത്തനത്തിന‌് കെ കിഷോർ, സി വി നാരായണൻകുട്ടി, പി കെ കൃഷ‌്ണൻ എന്നിവർ നേതൃത്വം നൽകി.
എടക്കര കൗക്കാട് ആയുർവേദ ആശുപത്രി സിപിഐ എം പ്രവർത്തകർ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി സിഐടിയു എടക്കര ഏരിയാ പ്രസിഡന്റ് എം കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി സി റോയി അധ്യക്ഷനായി. സക്കീർ, കുഞ്ഞാൻ, അജയൻ, രാജൻ, റെജി, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ ഗോപാലകൃഷ്ണൻ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.
സിപിഐ എം എടപ്പാൾ ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ എടപ്പാൾ ജങ്ഷൻ ശുചീകരിച്ചു. ബ്ലോക്ക് ഓഫീസ് പരിസരത്തുനിന്ന് പ്രകടനവുമായി എത്തിയാണ് ടൗണിലെ നാല് റോഡുകളും ശുചീകരിച്ചത്. 
സിഐടിയു ചുമട്ടുത്തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി. സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി എം മുസ്തഫ നേതൃത്വം നൽകി.
വണ്ടൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. 
എടവണ്ണ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തികൾ നടന്നു. എടവണ്ണ ടൗണിൽ പ്രസിഡന്റ് ബി വി ഉഷാനായർ ഉദ്ഘാടനംചെയ്തു. വാർഡ് അംഗങ്ങളായ പി സി സലാം, നുസ്‌റത്ത് ബീഗം എന്നിവർ പങ്കെടുത്തു. 
 ഒതായി ടൗണിൽ ശുചീകരണ പ്രവൃത്തി വാർഡ് അംഗം  കെ പി ബാബുരാജൻ ഉദ്ഘാടനംചെയ്തു.  
പത്തപ്പിരിയത്ത് ടൗണിൽ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു.  പടിഞ്ഞാറെ ചാത്തല്ലൂരിൽ കെ ടി  ഉമ്മുസൽമ ഉദ്ഘാടനംചെയ്തു.
പാണ്ടിക്കാട്  സിപിഐ എം താലപ്പൊലിപറമ്പ് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം വാർഡ് കാരപ്പാടം, കുണ്ടുമഠം കോളനി കുടിവെള്ള പദ്ധതിയുടെ ജലസംഭരണികൾ ശുചീകരിച്ചു. ലോക്കൽ സെക്രട്ടറി കൊരമ്പയിൽ ശങ്കരൻ ഉദ്ഘാടനംചെയ്തു.
പ്രധാന വാർത്തകൾ
 Top