03 April Friday
കേന്ദ്ര സര്‍ക്കാർ അവ​ഗണന

ജീവനക്കാരുടെയും അധ്യാപകരുടെയും സായാഹ്ന ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

എഫ്എസ്ഇടിഒ സായാഹ്ന ധർണ മലപ്പുറത്ത് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

 
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും സായാഹ്ന ധർണ നടത്തി. കേന്ദ്ര സർക്കാർ ജനദ്രോഹനയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മേഖലാ കേന്ദ്രങ്ങളിലെ പ്രതിഷേധസമരം. 
മലപ്പുറത്ത് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. സുരേഷ് കൊളശേരി അധ്യക്ഷനായി.  സി പി അബ്ദുൽ സത്താർ സംസാരിച്ചു. വി വിജിത് സ്വാഗതവും പി വിശ്വനാഥൻ നന്ദിയും പറഞ്ഞു. വേങ്ങരയിൽ  മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ ഉദ്ഘാടനംചെയ്തു. പ്രകാശ് പുത്തൻമഠത്തിൽ അധ്യക്ഷനായി. പി എ ഗോപാലകൃഷ്ണൻ സംസാരിച്ചു.  എൻ മുഹമ്മദ് അഷറഫ് സ്വാഗതവും കെ എം ജ്യോതിബസു നന്ദിയും പറഞ്ഞു. 
അങ്ങാടിപ്പുറത്ത് സിഐടിയു ജില്ലാ സെക്രട്ടറി കബീർ ഉദ്ഘാടനംചെയ്തു. പി വേണുഗോപാൽ അധ്യക്ഷനായി. പി ഗീത, കെ വിനോദ് എന്നിവർ സംസാരിച്ചു. നരേന്ദ്രൻ സ്വാഗതവും കെ പി ബഷീർ നന്ദിയും പറഞ്ഞു. കൊണ്ടോട്ടിയിൽ  പി കെ മോഹൻദാസ്  ഉദ്ഘാടനംചെയ്തു. എം പ്ര​ഹ്ളാദ് കുമാർ അധ്യക്ഷനായി. ആർ എസ്‌ അമീനകുമാരി, കെ മധുസൂദനൻ എന്നിവർ സംസാരിച്ചു. പി കൃഷ്ണൻ സ്വാഗതവും വി നിഷാദ് നന്ദിയും പറഞ്ഞു. തവനൂരിൽ എം ബി ഫൈസൽ ഉദ്ഘാടനംചെയ്തു. എം വി വിനയൻ അധ്യക്ഷനായി. ആർ പി ബാബുരാജ് സ്വാഗതവും എ കെ ഗംഗാധരൻ നന്ദിയും പറഞ്ഞു. വളാഞ്ചേരിയിൽ  വി കെ രാജീവ് ഉദ്ഘാടനംചെയ്തു. ഇ വി ചിത്രൻ അധ്യക്ഷനായി.  ആർ കെ ബിനു സംസാരിച്ചു. വി രവി സ്വാഗതവും അനൂപ് സുന്ദർ നന്ദിയും പറഞ്ഞു. പൊന്നാനിയിൽ  ടി എം സിദ്ദീഖ് ഉദ്ഘാടനംചെയ്തു. സി ഹരിദാസൻ അധ്യക്ഷനായി. സുരേഷ് കൊളശേരി സംസാരിച്ചു. എം രാജീവ് സ്വാഗതവും എസ് ശ്രീപ്രസാദ് നന്ദിയും പറഞ്ഞു. നിലമ്പൂരിൽ  കെ മോഹനൻ ധർണ ഉദ്ഘാടനംചെയ്തു. പി സി നന്ദകുമാർ അധ്യക്ഷനായി. വി വി രാജേഷ്, എം ശ്രീനാഥ് എന്നിവർ സംസാരിച്ചു. കെ വേദവ്യാസൻ സ്വാഗതവും കെ അനീഷ് നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top