22 October Thursday

നീറ്റ് പരീക്ഷ: മുഹമ്മദ് റസീന് അഭിമാന നേട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

മുഹമ്മദ് റസീന്‍

 കൊണ്ടോട്ടി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയയിൽ  278ഉം ഒബിസി വിഭാഗത്തില്‍ 62ഉം റാങ്കുമായി കൊണ്ടോട്ടി ഇഎംഇഎ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റസീന്‍ അഭിമാനമായി. ഇതേ സ്‌കൂളിലെ ചരിത്രവിഭാഗം അധ്യാപകനും വലിയപറമ്പ് സ്വദേശിയുമായ കെ എം അബ്ദുറസാഖിന്റെയും മുതുവല്ലൂര്‍ ജിഎച്ച്എസ്എസ് ഇംഗ്ലീഷ് അധ്യാപിക ഫാത്തിമ റഹീനയുടെയും മകനാണ്. 720–-ല്‍ 690 മാര്‍ക്ക് നേടിയാണ് റസീന്റെ നേട്ടം. 
എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടിയ റസീന്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ സയന്‍സ് വിഷയങ്ങളില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയിരുന്നു. 2018–-ല്‍ 5700 സോളാര്‍ വിളക്കുകള്‍ ഒരുമിച്ച് നിര്‍മിച്ച് ബോംബെ സ്റ്റുഡന്റ്‌സ് സോളാര്‍ അംബാസിഡേഴ്‌സ് ശില്‍പ്പശാല ഗിന്നസ് റെക്കോഡിട്ടപ്പോള്‍ ഇക്കൂട്ടത്തില്‍ റസീനും ഇടംനേടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top