20 November Wednesday

കലാജാഥക്കുനേരെ എംഎസ്എഫ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 

മലപ്പുറം 
കലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ കലാജാഥക്ക് നേരെ എംഎസ്എഫ് ആക്രമണം. 
വ്യാഴാഴ്ച നിലമ്പൂർ അമൽ കോളേജിലെത്തിയ ജാഥക്ക് നേരെ എംഎസ്എഫ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. കോളേജ് കവാടത്തിൽ കലാജാഥ തടയുകയും ജാഥാ മാനേജർ കെ മുസമ്മലിനെയും വാഹനത്തിന്റെ ഡ്രൈവറെയും കൈയേറ്റം ചെയ്യുകയുംചെയ്തു. 
പ്രതിഷേധിച്ച ജാഥാം​ഗങ്ങളെ എംഎസ്എഫുകാര്‍ അസഭ്യം വിളിക്കുകയും പെൺകുട്ടികൾ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമൽ കോളേജ് വിദ്യാർഥി യൂണിയൻ ഇടപെട്ട് ജാഥയെ ക്യാമ്പസിൽ പ്രവേശിപ്പിച്ച് പരിപാടികൾ അവതരിപ്പിച്ചു. 
കലയോടും കലാകാരന്മാരോടുമുള്ള എംഎസ്എഫിന്റെ  പ്രഖ്യാപിത നിലപാടാണ് കലാജാഥക്ക് നേരെയുണ്ടായ ആക്രമണമെന്നും ഇതിനെതിരെ ക്യാമ്പസുകളിൽ വിദ്യാർഥി പ്രതിഷേധം ഉയരണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 
ജില്ലയിൽ വെള്ളിയാഴ്ച പ്രതിഷേധ ദിനമാചരിക്കുമെന്നും ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ എ സകീർ, ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ തുടങ്ങിയവർ പ്രസ്താവനയില്‍ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top