22 October Tuesday
സംഭവം ഫയൽ പരിശോധനക്കിടെ

ഡിഡിഇ ഓഫീസിൽ പാമ്പ്‌; ജീവനക്കാരന് കടിയേറ്റു

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019

ജീവനക്കാരന്‌ പാമ്പുകടിയേറ്റതിനെതുടർന്ന്‌ ആശങ്കയോടെ പുറത്തിറങ്ങിനിൽക്കുന്ന സഹപ്രവർത്തകർ

 
മലപ്പുറം
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫീസിൽ ജീവനക്കാരന്  പാമ്പുകടിയേറ്റു.  
ഓഫീസ്‌ സി സെക്ഷനിലെ ചാപ്പനങ്ങാടി സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ സുബ്രഹ്മണ്യനാ (44)ണ് ഓഫീസ് വരാന്തയിൽ സൂക്ഷിച്ച ഫയൽ പരിശോധിക്കുന്നതിനിടെ കടിയേറ്റത്. 
ചൊവ്വാഴ്‌ച പകൽ 11ഓടെയാണ് സംഭവം. കാലിലാണ് കടിയേറ്റത്. 
 നീർക്കെട്ടുണ്ടായതിനെ തുടർന്നാണ് പാമ്പുകടിയേറ്റതായി സംശയിച്ചത്.  സഹപ്രവർത്തകർ സുബ്രഹ്മണ്യനെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
രക്ത സാമ്പിൾ പരിശോധിച്ചെങ്കിലും വിഷാംശം കണ്ടെത്താനായില്ല. കടിച്ചത് ചേരയാണെന്നാണ് പ്രാഥമിക നിഗമനം.  കാലിൽ  ചെറിയ മുറിവുണ്ട്. 
ഓഫീസിൽ ഡയറക്ടറേറ്റ് ഓഫ്  ജനറൽ എഡ്യുക്കേഷന്റെ ഓഡിറ്റ് നടക്കുകയാണ്. സ്ഥലപരിമിതിമൂലം ഓഫീസിലെ വരാന്തയിലാണ്‌ ഫയലുകൾ സൂക്ഷിച്ചിരിക്കുന്നത്. 
ആവശ്യമായ രേഖ തെരയുന്നതിനിടെയാണ് സംഭവം. വന്യജീവി സംരക്ഷകൻ ഉപ്പൂടൻ റഹ്മാൻ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top