20 September Friday

പ്രളയം തകർത്തത്‌ 122 ആരോഗ്യകേന്ദ്രങ്ങൾ

സ്വന്തം ലേഖികUpdated: Sunday Aug 18, 2019

 

മലപ്പുറം
പ്രളയദുരന്തത്തിൽ  ജില്ലയിലെ ആരോഗ്യ മേഖലക്ക്‌ കോടികളുടെ നഷ്ടം. ജില്ലാ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സബ് സെന്ററുകൾ, ആയുഷ്‌ യുപിഎച്ച്‌സി എന്നിവ ഉൾപ്പെടെ 122 ആരോഗ്യ സ്ഥാപനങ്ങൾ തകർന്നു. ഏകദേശം 20 കോടിയുടെ നഷ്‌ടം കണക്കാക്കി. കുഴിമണ്ണ എഫ്‌എച്ച്‌സി, പരപ്പനങ്ങാടി പിഎച്ച്‌സി, ഇരിങ്ങല്ലൂർ പിഎച്ച്‌സി, മമ്പാട്‌ പിഎച്ച്‌സി എന്നിവ പൂർണമായി തകർന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൊന്നാനി, താലൂക്ക്‌ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ ആശുപത്രി മലപ്പുറം, ചോക്കാട്‌ പിഎച്ച്‌സി, പാണ്ടിക്കാട്‌ എഫ്‌എച്ച്‌സി, തിരുവാലി പിഎച്ച്‌സി, പുഴക്കാട്ടിരി പിഎച്ച്‌സി ക്വാർട്ടേഴ്‌സ്‌, ആലങ്കോട്‌ എഫ്‌എച്ച്‌സി, പെരുമ്പടപ്പ്‌ പിഎച്ച്‌സി, തിരുന്നാവായ പിഎച്ച്‌സി, ആലിപ്പറമ്പ്‌ പിഎച്ച്‌സി (ചുറ്റുമതിൽ), കീഴാറ്റൂർ പിഎച്ച്‌സി (ചുറ്റുമതിൽ), പെരുമണ്ണ ക്ലാരി പിഎച്ച്‌സി എന്നിവ ഭാഗികമായി തകർന്നു. തിരൂർ, നിലമ്പൂർ, പാണക്കാട്‌ യുപിഎച്ച്‌സികൾ ഭാഗികമായും മറ്റത്തൂർ (ആയുഷ്‌), മക്കരപ്പറമ്പ്‌ (ആയുർവേദം) ഡിസ്‌പെൻസറികൾ  പൂർണമായും  തകർന്നു.
തുവ്വക്കാട്‌, ഒതായി, കടുങ്ങല്ലൂർ, താഴെച്ചിന, അമ്പലമാട്‌, കുറ്റിയിൽ, വടപുറം, പുളിക്കരൊടി, പന്തലിങ്ങൽ, പയ്യംപറമ്പ്‌, കീഴേപ്പറമ്പ്‌, ഊർങ്ങാട്ടിരി, ആലുങ്ങൽ, കടന്നമണ്ണ, സൗത്ത്‌ കൂട്ടായി, പുറത്തൂർ, പടിഞ്ഞാറെക്കര, ചമ്രവട്ടം, മൊറയൂർ, കട്ടച്ചിറ എന്നിവിടങ്ങളിലെ സബ് സെന്ററുകൾ പൂർണമായും വിവിധ പ്രദേശങ്ങളിലായി 77 സബ്‌ സെന്ററുകൾ ഭാഗികമായും തകർന്നു.
പ്രധാന വാർത്തകൾ
 Top