04 April Saturday

അറിവഴകിന്റെ അശ്വമേധത്തിന്‌ ജി എസ്‌ പ്രദീപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
മലപ്പുറം
അറിവിന്റെ ചെപ്പിൽ അത്‌ഭുതങ്ങൾ  ഒളിപ്പിച്ച്‌  ‘അറിവാണഴക്‌’ മെഗാക്വിസ്. ദേശാഭിമാനി യൂണിറ്റ്‌ പത്താം വാർഷികാഘോഷത്തിനാണ്‌  ഗ്രാൻഡ്‌ മാസ്റ്റർ ജി എസ്‌ പ്രദീപ്‌ നയിക്കുന്ന ക്വിസ്‌ മത്സരം ഒരുക്കുന്നത്‌. ഏഴിന്‌ പെരിന്തൽമണ്ണയിലാണ്‌ മത്സരം. 15 മുതൽ 45 വയസുവരെ പ്രായമായ വനിതകൾക്ക്‌ പങ്കെടുക്കാം.  പ്രത്യേക രീതിയിൽ മുൻകൂട്ടി ചോദ്യങ്ങൾ തയ്യാറാക്കി പതിവ്‌ ക്വിസ് മത്സരങ്ങളിൽനിന്ന്‌ വേറിട്ടതാണ്‌ ഈ അറിവങ്കം.  അറിവ്‌, കഴിവ്‌, ബുദ്ധി എന്നിവ അളക്കുന്ന മത്സരം ആദ്യാവസാനംവരെ ആവേശം നിറഞ്ഞതാകും. അറിവിനപ്പുറം മറ്റ്‌ കഴിവുകളും പ്രകടിപ്പിക്കാനുള്ള വേദികൂടിയാണിത്‌.   ആദ്യ റൗണ്ടിൽ ആദ്യ റൗണ്ടിൽ 1000 പേർക്കുവരെ പങ്കെടുക്കാമെങ്കിലും ഫൈനലിലെത്തുക ആറ്‌ പേരാണ്‌. പകൽ മൂന്നുമുതൽ ഷിഫാ ഓഡിറ്റോറിയത്തിലാണ്‌ മത്സരം. മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 0483 2900000 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർചെയ്യാം.
പ്രധാന വാർത്തകൾ
 Top