23 May Monday

തേക്കുണ്ട്‌, തോൽക്കില്ല മുഹമ്മദലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

വ്യവസായ വിപണന മേളയിൽ തേക്കിൽ നിർമിച്ച ഉൽപ്പന്നങ്ങളുമായി മുഹമ്മദലി

നിലമ്പൂർ
അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയതൊടിക മുഹമ്മദലിയുടെ കരവിരുതിൽ നിലമ്പൂർ തേക്കിൻനിന്ന്‌ നിർമിച്ചത്‌ തോക്ക് മുതൽ ചെരിപ്പുവരെ. വ്യവസായ മേളയിലെ മുഖ്യ ആകര്‍ഷണവും മുഹമ്മദലിയുടെ തേക്കിൽ നിർമിച്ച തോക്കുകളാണ്‌. കൂടാതെ മറ്റു തേക്ക് ഉൽപ്പന്നങ്ങളും. എല്ലാം മുഹമ്മദലി കൈകൊണ്ട് നിർമിച്ചതാണ്. ഒന്നും ആരിൽനിന്നും പഠിച്ചതല്ല. മനസ്സിൽ തോന്നിയ ആശയങ്ങൾ പ്രാവർത്തികമാക്കിയതാണ്.
നിർമിക്കാൻ ഉദ്ദേശിക്കുന്നതി​ന്റെ രൂപം മനസ്സിൽകണ്ട് അതിനനുസരിച്ച് മിനിയേച്ചർ രൂപമുണ്ടാക്കും. ഇതിൽ തൃ-പ്തിവന്നാൽ നിർമാണത്തിലേക്ക് കടക്കും. അളവുകളെല്ലാം മനസ്സിൽതന്നെ. പ്രവാസിയായിരുന്ന മുഹമ്മദാലിയുടെ ജീവിതമാർഗം ടൈലറിങ്ങായിരുന്നു. കരവിരുത് കൈയിലുള്ളത് കൊണ്ട് കൂടുതൽ കാലം അവിടെനിന്നില്ല. നാട്ടിൽ തിരിച്ചെത്തി. പിന്നീട് അങ്ങോട്ട് കരവിരുതെന്ന ആശയം ഉടലെടുക്കുകയായിരുന്നു. വിപണന സാധ്യത ലക്ഷ്യമിട്ടാണ് നിലമ്പൂർ തേക്ക് കൊണ്ടുള്ള ഉൽപ്പന്നങ്ങളിലേക്ക് ചുവടുവച്ചത്. അലങ്കാര വസ്തുക്കൾമുതൽ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും കൈവിരുതിൽ മുഹമ്മദാലി മാറ്റുള്ളതാക്കും.
ആനക്കൊമ്പ്, കാളക്കൊമ്പ്, കഴുകന്റെ മുഖം, ആമപ്പെട്ടി, നാഴിപ്പെട്ടി, മെതിയടി ചെരിപ്പ്, ട്രോഫി, ക്ലോക്ക്, ലാംപ് ഷേഡ്, ഇരട്ട തോക്ക്, മൾട്ടി യൂസ് കസേര, ചാരുകസേര, ഫ്രൂട്ട് ട്രേ, വിവിധ പീസ് വർക്കുകൾ തുടങ്ങി നീണ്ട നിരതന്നെയുണ്ട് ഈ കരവിരുതിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top