08 December Sunday
എൻ സെയ്‌താലി പ്രസിഡന്റ്‌

കാളികാവ്‌ പഞ്ചായത്ത്‌ ഭരണം സിപിഐ എമ്മിന്‌

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2019

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍ സെയ്‌താലി

  - 

 
 
 കാളികാവ്
കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എമ്മിലെ  എൻ സെയ്‌താലിയെ തെരഞ്ഞെടുത്തു. മുസ്ലിംലീഗിലെ വി പി എ നാസറിനെ എട്ടിനെതിരെ ഒമ്പത് വോട്ടിന്‌ പരാജയപ്പെടുത്തി. കോൺഗ്രസ്‌ അംഗങ്ങളായ  കെ നജീബ് ബാബു (മുൻ പ്രസിഡന്റ്‌), മൻസൂർ എന്നിവർ സിപിഐ എം സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടുചെയ്‌തു. 
കോൺഗ്രസ് അംഗം എം സുഫൈറ ഹാജരായില്ല.  സിപിഐ എം അംഗത്തിന്റെ വോട്ട് അസാധുവായി. 19 വാർഡാണ്‌ പഞ്ചായത്തിൽ. സിപിഐ എം–- എട്ട്, കോൺഗ്രസ് –ആറ്, മുസ്ലിംലീഗ്–- അഞ്ച് എന്നതായിരുന്നു കക്ഷിനില. 
മുന്നണിയില്ലാതെ ത്രികോണ മത്സരമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. 
സിപിഐ എമ്മിലെ എൻ സെയ്‌താലി ലീഗിന്റെ സഹായത്തോടെ പ്രസിഡന്റായി. എട്ടുമാസത്തിനുശേഷം യുഡിഎഫ്‌ സംവിധാനം പുനഃസ്ഥാപിച്ചപ്പോൾ അവിശ്വാസപ്രമേയത്തിലൂടെ സ്ഥാനനഷ്ടം. പുതിയ യുഡിഎഫ്‌ ഭരണസമിതിയിൽ ആദ്യ ഒരുവർഷം ലീഗ് അംഗം വി പി എ നാസർ,  രണ്ടുവർഷം കോൺഗ്രസ് അംഗം കെ നജീബ് ബാബു എന്നിവർ പ്രസിഡന്റാകണമെന്ന്‌ ധാരണയായി. ധാരണപ്രകാരം  രണ്ടാഴ്ചമുമ്പ് കെ നജീബ് ബാബു രാജിവച്ച ഒഴിവിലേക്കാണ്‌ ശനിയാഴ്‌ചത്തെ തെരഞ്ഞെടുപ്പ്‌.  
സിപിഐ എം പ്രവർത്തകർ കാളികാവിൽ ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, കാളികാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ നൗഷാദ്, ഇ പി ഉമ്മർ, കെ ഫൈസൽ, എ സിറാജ്, എൻ എം ഷഫീഖ്, ബാബു എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top