20 November Wednesday

മലപ്പുറം ന​ഗരസഭയിലേക്ക്‌ ഉജ്വല ബഹുജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

സിപിഐ എം നേതൃത്വത്തിൽ മലപ്പുറം ന​ഗരസഭയിലേക്ക് നടത്തിയ മാർച്ച്

മലപ്പുറം 
മലപ്പുറം ന​ഗരസഭയുടെ അഴിമതി ഭരണത്തിന് താക്കീതായി ബഹുജന പ്രതിഷേധം. ഭരണസമിതിയുടെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയിൽ പ്രതിഷേധിച്ച്‌ സിപിഐ എം മുനിസിപ്പൽ കോഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ്‌ ന​ഗരസഭയിലേക്ക് മാർച്ച് നടത്തിയത്‌. പ്ലാനിങ്, ഓൺ ഫണ്ട് പദ്ധതികളിൽ  കോടികളുടെ അഴിമതികൾ തുറന്നുകാണിച്ചായിരുന്നു പ്രതിഷേധ സമരം. രാവിലെ 10ന് കിഴക്കേത്തലയിൽനിന്നാരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ സമരം  ഉദ്ഘാടനംചെയ്തു. ന​ഗരസഭാ പ്രതിപക്ഷ നേതാവ് ഒ സഹദേവൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയം​ഗം അഡ്വ. കെ പി സുമതി, കെ മജ്നു എന്നിവർ സംസാരിച്ചു. കൺവീനർ കെ പി ഫൈസൽ സ്വാഗതവും സി എം നാണി നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top