20 November Wednesday

ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ച് കാട്ടാനകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കാട്ടാന തകർത്ത തന്റെ കൃഷിയിടത്തിൽ കുട്ടിയാലി

എടക്കര
ഭൂദാനം മേഖലയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഭൂദാനം കരിമ്പിൽ മികച്ചവീട്ടിൽ കുട്ടിയാലിയുടെ കൃഷിയിടം കാട്ടാനകള്‍ കശക്കിയെറിഞ്ഞു. 
പോത്ത്കല്ല് കൃഷിഭവനുകീഴിലെ മികച്ച കർഷകരിലൊരാളായ കുട്ടിയാലിക്കിത് ആദ്യത്തെ ദുരനുഭവമാണ്. കുഞ്ഞുങ്ങളടക്കം 16 ആനകളാണ് ചൊവ്വാഴ്ച രാത്രി കൃഷിയിടം തകർത്ത് തരിപ്പണമാക്കിയത്. വളപ്പാറ ഉരുൾപൊട്ടൽ ദുരന്തം നടന്ന മുത്തപ്പൻ മലയുടെ മറുവശത്താണ് കുട്ടിയാലിയുടെ കൃഷിത്തോട്ടം.
25 കവുങ്ങ്, 15 തൈത്തെങ്ങ്, 865 വാഴ, 300 ചേന, 600 മൂട് കപ്പ എന്നിവയാണ് ഒറ്റരാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പോത്ത്കല്ല് കൃഷി ഓഫീസർ രജനി കൃഷിയിടം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. 1980ന് ശേഷം ആദ്യമായാണ് ഈ ഭാഗത്ത് കാട്ടാന ഇറങ്ങുന്നതെന്ന് കുട്ടിയാലി പറയുന്നു.  ജനവാസ കേന്ദ്രമായ ഇവിടേക്ക് ആനകള്‍ എത്താറില്ല.
ഇരുൾകുന്ന് വനമേഖല താണ്ടിയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയത്. വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ഇരുള്‍കുന്ന് വനമേഖലയിൽ ഫെൻസിങ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.  
 പതിറ്റാണ്ടുകൾക്കുശേഷം കാട്ടാനക്കൂട്ടം   ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചതിന്റെ ഭയപ്പാടിലാണ് ഇവിടത്തുകാർ.  
 
പ്രധാന വാർത്തകൾ
 Top