20 October Tuesday

മത്സ്യബന്ധന വള്ളം മറിഞ്ഞു; 3 പേരെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 

താനൂർ 
താനൂരിൽനിന്നും മത്സ്യബന്ധനത്തിന് പോയി അപകടത്തിൽപ്പെട്ട ഫൈബർ വള്ളത്തിലെ മൂന്ന് പേരെ രക്ഷപ്പെടുത്തി. പുതിയ കടപ്പുറത്തിന് നാലു കിലോമീറ്റർ അകലെയായിരുന്നു അപകടം. 'മബ്റൂക്' ഫൈബർ വള്ളമാണ് ബുധനാഴ്ച പകല്‍ ഒന്നോടെ അപകടത്തിൽപ്പെട്ടത്. ജീവനക്കാരായ അബ്സാർ, കുഞ്ഞി, മൻസൂർ എന്നിവര്‍ രക്ഷപ്പെടാനാവാതെ ഉൾക്കടലിൽ കുടുങ്ങി. 
വാദിസലാം വള്ളത്തിലെ ജീവനക്കാർ ദൂരെനിന്ന് അപകടദൃശ്യം കണ്ട് വന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാദിസലാമിലെ  ജീവനക്കാരായ ആഷിക്, ഖുമൈൻ എന്നിവർ കയറുമായി കടലിലേക്ക് ചാടി. സീതിക്കോയ, കുഞ്ഞാതു, ജലാൽ തുടങ്ങിയവര്‍ രക്ഷാപ്രവർത്തത്തിന് നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top