16 November Saturday

ഊർങ്ങാട്ടിരി സഹ. ബാങ്ക്‌ 3,67,400 രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയുടെ ചെക്ക് കെ എം കുര്യാക്കോസ് മന്ത്രി കെ കെ ശൈലജയ്‌ക്ക് കൈമാറുന്നു

അരീക്കോട് 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ ലാഭവിഹിതവും. ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്ക് 3,67,400 രൂപയുടെ ചെക്ക്  ബാങ്ക് പ്രസിഡന്റ് കെ എം കുര്യാക്കോസ് കൈമാറി. കലക്ടർ ജാഫർ മലിക്, ഡെപ്യൂട്ടി കലക്ടർ ഒ ജെ അരുൺ കുമാർ, ഡിഎംഒ സക്കീന എന്നിവരുടെ സാന്നിധ്യത്തിലാണ്‌ തുക നൽകിയത്‌. വൈസ് പ്രസിഡന്റ് ടി മോഹൻദാസ്, ബാങ്ക് ഡയറക്ടർമാരായ ബേബി മാത്യു, സി ടി മസൂദ്, മാത്യു കുരിശുങ്കൽ, മാനേജർ ടി പി അൻവർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top