25 June Friday
ട്രിപ്പിൾ ലോക്ക്‌ഡൗൺ തുടങ്ങി

കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

മലപ്പുറം
കോവിഡ്‌ വ്യാപനം തടയാൻ ജില്ല ട്രിപ്പിൾ ലോക്ക്‌ഡൗണിൽ.  ട്രിപ്പിൾ ലോക്ക്‌ഡൗണിന്റെ ഭാഗമായുള്ള കർശന നിയന്ത്രണങ്ങൾ ഞായറാഴ്‌ച അർധരാത്രി നിലവിൽവന്നു.  പൊലീസ്‌ നിരീക്ഷണം കടുപ്പിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കും. അടിയന്തര ആവശ്യത്തിനല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ അധിക സ്‌ക്വാഡുകളുണ്ടാകും.  നിയമവിരുദ്ധ പ്രവൃത്തികൾ കണ്ടെത്തിയാൽ ഈ സ്‌ക്വാഡുകൾ കടകൾ അടപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവിലെ നിയന്ത്രണങ്ങൾ അനൗൺസ്‌മെന്റ്‌ നടത്തും. ഹാർബറുകൾ പ്രവർത്തിപ്പിക്കില്ല.

 

 

നിര്‍ദേശങ്ങള്‍

യാത്ര
@മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിൽമാത്രം
@അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്നവർ കൈയിൽ റേഷൻ കാർഡ് കരുതണം. തിങ്കൾ, ബുധൻ, വെള്ളി–- റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കമായവർക്കും ചൊവ്വ, വ്യാഴം, ശനി–- അവസാന അക്കം ഇരട്ട അക്കമായ കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങാനായി മാത്രം യാത്ര അനുവദിക്കും

@ഹൈവേയിലൂടെ പോകുന്ന ദീർഘദൂര യാത്രാ വാഹനങ്ങൾ ജില്ലയിൽ നിർത്തരുത്‌. നിയമാനുസൃത പാസ്‌ കൈയിലുണ്ടാകണം
@ചരക്കുവാഹന ഗതാഗതം അനുവദിക്കും


സ്ഥാപനങ്ങൾ
@ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങളും വ്യവസായങ്ങളും മെഡിക്കൽ ലാബ്, ഭക്ഷ്യ- അനുബന്ധ വ്യവസായങ്ങൾ,  മീഡിയ എന്നിവയ്‌ക്ക്‌ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം
@കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ, അവശ്യ സേവനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഏറ്റവും കുറച്ച്‌ ജീവനക്കാരുമായി പ്രവർത്തിപ്പിക്കാം. സ്ഥാപന മേധാവി നൽകുന്ന ഡ്യൂട്ടി ഓർഡർ, ഐഡി കാർഡ് എന്നിവ ജീവനക്കാർ യാത്രാവേളയിൽ ഒപ്പം കരുതണം
@ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ–- തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ പകൽ ഒന്നുവരെ. ഏറ്റവും കുറവ് ജീവനക്കാർമാത്രം
@ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല


അവശ്യവസ്തുക്കൾ
@പാൽ, പത്രം, മത്സ്യം, മാംസം വിതരണം രാവിലെ എട്ടിനകം പൂർത്തിയാക്കണം. പാൽ സംഭരണം രാവിലെ എട്ടുവരെയും പകല്‍ മൂന്നുമുതൽ അഞ്ചുവരെയും
@റേഷൻകട, ഭക്ഷ്യ–-അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ (മിൽമ ഉൾപ്പെടെ) പകൽ രണ്ടുവരെ
@പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങൾ പുലർച്ചെ മൂന്നുമുതൽ രാവിലെ ഏഴുവരെ
@ഹോട്ടലുകൾ, സമൂഹ അടുക്കളകൾ–- ഹോം ഡെലിവറി മാത്രം–- രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ
@എൽപിജി വിതരണം അനുവദിക്കും. പെട്രോൾ പമ്പുകൾക്ക്‌ സുരക്ഷാ മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം
@നിർമാണത്തിലുള്ള പൊതുനിർമാണ പ്രവൃത്തികൾ, നെല്ല് സംഭരണം എന്നിവ അനുവദനീയം
@ക്വാറന്റൈനിൽ കഴിയുന്നവർക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും മരുന്നും ഭക്ഷണസാധനങ്ങളും ആർആർടി അംഗങ്ങൾ വീടുകളിൽ എത്തിക്കണം
@ആർആർടി അംഗങ്ങൾക്ക് (വാർഡിൽ പരമാവധി അഞ്ചുപേർ) പ്രവർത്തന പരിധി രേഖപ്പെടുത്തിയ പാസ് തഹസിൽദാർ നൽകും. തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ തഹസിൽദാർ പാസ്‌ അനുവദിക്കുക. മറ്റ് പാസുകൾക്ക് സാധുതയുണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top