17 February Sunday

പ്രളയനഷ്ടം സംഭവിച്ച സ്ഥാപനങ്ങൾക്ക് ഉജ്ജീവന സഹായ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
മലപ്പുറം
പ്രളയത്തിൽ നഷ്ടം സംഭവിച്ച ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഷോപ്പുകൾക്കും സർക്കാരിന്റെ  ഉജ്ജീവന സഹായ പദ്ധതിവഴി  ധനസഹായം ലഭിക്കും.  പ്രളയനഷ്ടം കണ്ടെത്തുന്നതിന് സർക്കാർ നടത്തിയ സർവേയിൽ ഉൾപ്പെട്ട  വ്യവസായ  സ്ഥാപനങ്ങൾക്കും കടകൾക്കും മാത്രമായിരിക്കും സഹായം ലഭിക്കുക.  പ്രളയത്തിനുശേഷം ജീവനോപാധി പുനരാരംഭത്തിനായി ബാങ്കുകളിൽനിന്നെടുക്കുന്ന ടേം ലോണിന്റെ മാർജിൻ മണിയായി മൊത്തം വായ്പയുടെ 25 ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ) ആയിരിക്കും സർക്കാർ നൽകുന്നത്.  
വായ്പയായി പ്രവർത്തന മൂലധനം (വർക്കിങ‌് കാപ്പിറ്റൽ)  എടുക്കുന്നവർക്ക് വായ്പയുടെ 25 ശതമാനം (പരമാവധി ഒരുലക്ഷം രൂപ) ആയിരിക്കും സഹായധനം.  ഈ തുക ബാങ്കുകൾക്കാണ് നൽകുക. പ്രവർത്തന മൂലധനംമാത്രം എടുക്കുന്നവർക്ക് (10 ലക്ഷം രൂപ വരെയുള്ള വായ്പ) അവരുടെ താൽപ്പര്യപ്രകാരം ധനസഹായത്തിനുപകരം ഒരുവർഷത്തേക്ക് ഒമ്പത് താങ്ങ് പലിശ എന്ന സഹായവും സ്വീകരിക്കാം. പ്രളയത്തിനുശേഷം വായ്പ എടുത്തവർക്കും ഉടൻ എടുക്കാൻ താൽപ്പര്യമുള്ളവർക്കും ഈ സഹായ പദ്ധതി ലഭ്യമാണ്. 
ഈ പദ്ധതിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  19–-നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസിലോ, മുനിസിപ്പൽ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടണം.
പ്രധാന വാർത്തകൾ
 Top