18 November Monday

കരിപ്പൂരിൽ 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇ​ന്റലിജൻസ് 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ അബ്ബാസ് മുഹമ്മദ്, ഇബ്രാഹിം മെർല, അബ്ദുൽ ഹമീദ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. 
ഒരു കിലോ 740 ഗ്രാം സ്വർണമാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തി​ന്റെ സീറ്റിനടിയില്‍നിന്നും 466 ഗ്രാം സ്വർണവും കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. സീറ്റിന് അടിയിൽ നാല് സ്വർണ ബിസ്കറ്റുകളാക്കിയാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
പ്രധാന വാർത്തകൾ
 Top