13 November Wednesday

കഞ്ഞിപ്പുര -‐ മൂടാൽ ബൈപാസ് ലീഗ് സമരം ജനങ്ങളെ പറ്റിക്കാൻ: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

 

വളാഞ്ചേരി 
ഈ സർക്കാരിന്റെ കാലാവധി കഴിയുംമുമ്പുതന്നെ കഞ്ഞിപ്പുര -- ‐ മൂടാൽ ബൈപാസ് യാഥാർഥ്യമാക്കുമെന്ന്‌ മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു. വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കും വട്ടപ്പാറയിലെ അപകടങ്ങളും ശാശ്വതമായി പരിഹരിക്കും. എൽഡിഎഫ്‌ സർക്കാർ വന്നതിനുശേഷം 357 സ്ഥലമുടമകൾക്ക് 33 കോടി 64 ലക്ഷം രൂപ നൽകി ഭൂരിഭാഗം സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. 79 പേർക്കുകൂടി പണം നൽകി ശേഷിക്കുന്ന മൂന്ന്‌ ഏക്കർകൂടി ഏറ്റെടുക്കുന്നതോടെ ബൈപാസിന്റെ നിർമാണ പ്രവൃത്തിയിലേക്ക് കടക്കാനാകും. 
ഒരു വർഷംകൊണ്ട് കഞ്ഞിപ്പുര -- മൂടാൽ ബൈപാസ് പൂർത്തിയാക്കുമെന്ന് പറഞ്ഞത് സ്ഥലമേറ്റെടുപ്പുൾപ്പെടെ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് എത്രയുംവേഗം ബൈപാസ് പൂർത്തിയാക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ്‌. യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയി. അതിനിടയിലാണ് പ്രളയം വന്നത്. ഭൂമി ഏറ്റെടുക്കൽ ജോലിയിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥർക്ക് പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തിരിയേണ്ടി വന്നതിനാൽ കുറച്ചുകാലതാമസമുണ്ടായത് സ്വാഭാവികമാണ്‌. ലീഗും സ്ഥലം എംഎൽഎയും ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഈ സർക്കാരിന്റെ കാലത്ത് നടക്കുമെന്ന് ഉറപ്പായപ്പോഴുള്ള ജാള്യം മറക്കാനാണ്‌ തന്റെ പ്രസ്താവനയിലെ ചില വാക്കുകൾ ഉയർത്തിക്കാട്ടി സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top