13 November Wednesday

യൂനുസ്‌ ബാബുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ ജോർജ് കെ ആന്റണി ഉദ്ഘാടനംചെയ്യുന്നു

 

മഞ്ചേരി
പ്രളയത്തിൽ മരിച്ച മഞ്ചേരിയിലെ ചുമട്ട് തൊഴിലാളി യൂനുസ്‌ ബാബുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനും സിഐടിയു ജില്ലാ സമ്മേളനം വിജയിപ്പിക്കാനും ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. മഞ്ചേരി സിഐടിയു സെന്ററിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ ആന്റണി ഉദ്ഘാടനംചെയ്തു. 27 മുതൽ 29 വരെ തിരൂരിലാണ്‌ സമ്മേളനം. 
ആയിരം തൊഴിലാളികളെ പങ്കെടുപ്പിക്കും. കെ സൈതലവി അനുശോചനവും നടന്നു. ജില്ലാ പ്രസിഡന്റ് ഷംസു പുന്നക്കൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രാമദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി അബ്ദുള്ള സ്വാഗതവും ടി അൻസാർ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top