30 October Friday

രോഗികൾ 348; മുക്തർ 306

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കരുതൽ പാതയിൽ... കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം തുടങ്ങി. വാഹനത്തിൽ ഒരു സമയം ഒരാൾ മാത്രം. സുരക്ഷാ മാർഗങ്ങളോടെയാണ് പഠനം. മലപ്പുറത്തുനിന്നുള്ള കാഴ്ച

 

മലപ്പുറം
ജില്ലയിൽ ചൊവ്വാഴ്‌ച 348 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 304 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 20 പേരുടെ ഉറവിടമറിയില്ല. എട്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. 306 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 10,307 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്ന്‌ കലക്ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
ജില്ലയിൽ 32,617 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗിക്കാം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണം.  ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
കൂടുതൽ സമ്പര്‍ക്ക ബാധിതര്‍
പരപ്പനങ്ങാടി -20, ചെറുകാവ് -19, പൊന്നാനി -12, തിരൂരങ്ങാടി -12, ആനക്കയം -12, കാലടി -11, വട്ടംകുളം -11, വേങ്ങര -11, കീഴുപറമ്പ് -10, പെരിന്തല്‍മണ്ണ -10.
ആരോഗ്യ പ്രവര്‍ത്തകര്‍
തിരൂരങ്ങാടി -1, താനൂര്‍ -1, മഞ്ചേരി -4, കൂട്ടിലങ്ങാടി -1, എടവണ്ണ -1.
ഉറവിടമറിയാത്തവർ
പൊന്നാനി -3, കൽപ്പകഞ്ചേരി, പൂക്കോട്ടൂർ, ഊർങ്ങാട്ടിരി–- 2 പേർ വീതം, അരീക്കോട്, ചേലേമ്പ്ര, ചെറുകാവ്, കണ്ണമംഗലം, കൂട്ടിലങ്ങാടി, മാറഞ്ചേരി, തിരുവാലി സ്വദേശികളായ ഒരോരുത്തർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top