21 October Monday

കൂട്ടിലങ്ങാടിയല്ല അന്ന്‌ കൂട്ടീട്ടങ്ങാടി

സ്വന്തം ലേഖികUpdated: Monday Sep 16, 2019

ആലിയാക്കയുടെ കുറിപ്പുകൾ

 

 
മലപ്പുറം
"ചെറുപുഴ വഴി വന്ന ചരക്ക്‌  കോഴിക്കോട്ടേക്കും പാലക്കാട്ടിക്കും കയറ്റി അയക്കും.  ചരക്കുകൾ  ഒരുമിച്ചാണ്‌ കൊണ്ടുപോവുക. എല്ലാ പ്രദേശത്തുനിന്നും ചരക്കുകൾ എത്തുന്നതുവരെ  സാധനങ്ങളെല്ലാം അങ്ങാടിയിൽ കൂട്ടിയിടും. കൂട്ടിയിടുന്ന അങ്ങാടി ഞങ്ങൾക്ക്‌ കൂട്ടിട്ടങ്ങാടിയാണ്‌. അതാണ്‌ ഇപ്പോൾ  ‘കൂട്ടിലങ്ങാടി’ ആയത്‌.' 
പ്രാദേശിക ചരിത്രവും നാട്ടറിവുകളും  പഠിക്കുകയും  രേഖപ്പെടുത്തുകയും പുതുതലമുറയ്ക്ക് പകരുകയുമാണ്‌  മുണ്ടുപറമ്പിലെ കുറ്റീരിത്തൊടി ആലിയാക്ക. 
ഒട്ടുമിക്ക സ്ഥലങ്ങളുടെയും പേരിനുപിന്നിലെ കഥ ആലിയാക്ക പറയും.  ചെറുപ്പംമുതൽ   കണ്ട എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്‌. 50 വർഷമായി മുണ്ടുപറമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ്‌ ആലിയാക്ക. അവിടെ ഇല്ലാത്തതായി ഒന്നുമില്ല. എന്നാൽ കടയിൽ എത്തുന്നവർക്ക്‌ പ്രിയം ആലിയാക്കന്റെ സംസാരം കേൾക്കാനാണ്‌.  നേരംപോക്കലല്ല  അറിവുപകരലാണ്‌ അത്‌. നാലാം ക്ലാസ്‌ വരെ പഠിച്ചിട്ടുള്ളൂവെങ്കിലും ഏത്‌ കാര്യത്തിലും സ്വന്തം അഭിപ്രായമുണ്ട്‌. കണ്ടതും കേട്ടതും അറിഞ്ഞതും എല്ലാം കുറിച്ചുവയ്‌ക്കും. 
 കൂട്ടിലങ്ങാടിയിലെ ചരക്ക്‌ സംഭരണ കേന്ദ്രവും ചെറുപുഴ വഴിയുള്ള ചരക്ക്‌ കടത്തുമെല്ലാം  ആലിയാക്കയുടെ ഓർമകളിൽ ഇന്നുമുണ്ട്‌.  കടയിൽ ഒഴിവുകിട്ടുമ്പോഴാണ്‌ എഴുത്ത്‌. സ്ഥലനാമ ചരിത്രം, ഓരോ പ്രദേശത്തെ കച്ചവടങ്ങൾ, പ്രദേശിക ചരിത്രങ്ങൾ, കുളങ്ങൾ, നീർച്ചാലുകൾ  തുടങ്ങി എല്ലാം തന്റെ എഴുത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top