22 August Thursday

റഗുലർ കോഴ്സ‌് അല്ലാത്തവർക്കും കൺസഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
തിരൂരങ്ങാടി
റഗുലർ കോഴ്സ് പഠിതാക്കളല്ലാത്തവർക്കും കൺസഷൻ പാസ‌് അനുവദിക്കാൻ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി യോഗം തീരുമാനിച്ചു. പ്രത്യേക സോഫ‌്റ്റ‌്‌വെയർ മുഖേനയാണ‌് പാസ‌് അനുവദിക്കുന്നത‌്. 
അപേക്ഷ  വ്യാഴാഴ്ചമുതൽ  മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകളിൽ സ്വീകരിക്കും. അതത് ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലെറ്റർ പാഡിൽ അപേക്ഷകരുടെ വിശദവിവരങ്ങൾ യാത്രചെയ്യുന്ന സ്ഥലം, കോഴ്സിന്റെ വിവരം എന്നിവ സമർപ്പിക്കണമെന്ന‌് മലപ്പുറം ആർടിഒ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top