20 May Monday

പീഡനം: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

എടക്കര
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമൺ എന്ന ബേബിയെ (52)യാണ് പോത്ത്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. പോത്ത്കല്ല്  സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി അവധിക്കാലം പിതാവിനൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു. 
പെൺകുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനെത്തുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നിൽ കൂടുതൽ തവണ പെൺകുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. 
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോത്ത്കല്ല് എസ്ഐ പി മാത്യു, എഎസ്ഐ ജോസ്, സിപിഒമാരായ സി എ മുജീബ്, സലീം, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.    
പ്രധാന വാർത്തകൾ
 Top