23 May Thursday

സെക്കൻഡറി പ്രവേശനം സ‌്പോർട‌്സ‌് േക്വാട്ടയിൽ അപേക്ഷകരുടെ തിരക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

പ്ലസ്‌വൺ സ്‌പോർട്‌സ്‌ േക്വാട്ടയിലേക്ക്‌ അപേക്ഷിക്കാൻ മലപ്പുറം സ്‌പോർട്‌സ്‌ കൗൺസിൽ ഓഫീസിലെത്തിയവരുടെ തിരക്ക്‌

 

മലപ്പുറം
ഹയർ സെക്കൻഡറി വിഭാഗത്തിലെ സ‌്പോർട‌്സ‌് േക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട‌് അപേക്ഷകരുടെ തിരക്കേറുന്നു.  ബുധനാഴ്ചയും ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ ഓഫീസിൽ അപേക്ഷകരുടെ നീണ്ട ക്യൂവുണ്ടായിരുന്നു. 
രണ്ട് ഘട്ടമായാണ‌് കായിക ക്വാട്ടയിൽ പ്രവേശനം പൂർത്തിയാക്കുന്നത‌്. ഒന്നാംഘട്ടത്തിൽ സ‌്പോർട‌്സ‌് സർടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർചെയ്ത‌ സ്ലിപ്പും അസ്സൽ രേഖകളും സഹിതം സ‌്പോർട‌്സ‌് കൗൺസിലുകളിൽ പരിശോധനക്ക് വിധേയമാകണം. ഈ പ്രക്രിയക്ക‌ാണ‌്  ഇപ്പോൾ തിരക്കേറിയിരിക്കുന്നത‌്. തിങ്കളാഴ‌്ച തുടങ്ങിയ ഒന്നാംഘട്ട അപേക്ഷയുടെ അവസാന തീയതി 21 ആണ‌്. ആദ്യ രണ്ടുദിവസങ്ങളിലെ 433 അടക്കം 808 അപേക്ഷകളാണ‌് ബുധനാഴ‌്ച വൈകിട്ടുവരെ സ‌്പോർട്സ‌് കൗൺസിലിൽ ലഭ്യമായത‌്. കഴിഞ്ഞ വർഷം 1513 അപേക്ഷകളാണ‌് ലഭിച്ചത‌്.‌ 
 രണ്ടാംഘട്ടത്തിൽ സ‌്പോർട‌്സ‌് ക്വാട്ട അഡ‌്മിഷന‌് യോഗ്യരായവർ പ്ലസ‌് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഹയർ സെക്കൻഡറി വെബ‌്സൈറ്റിൽ സമർപ്പിക്കണം. അപേക്ഷയിൽ താൽപ്പര്യമുള്ള സ്കൂൾ, കോഴ‌്സ‌് എന്നിവ ചേർക്കണം‌. ഇതിനുശേഷം അപേക്ഷയുടെ പകർപ്പിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പിട്ട‌് സാക്ഷ്യപ്പെടുത്തിയശേഷം രേഖകൾ സഹിതം ജില്ലയിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന‌് സമർപ്പിക്കണം.  2017 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച‌് 31 വരെ നടന്ന കായിക ഇനങ്ങളിലെ  പ്രകടനമാണ‌് മാനദണ്ഡം. സബ‌്ജില്ലാതലംമുതൽ ദേശീയതലംവരെയുള്ള സ്കൂൾ മത്സരങ്ങളിലും വിവിധ അംഗീകൃത അസോസിയേഷനുകളുടെ മത്സരങ്ങളിലെ പങ്കാളിത്തവുമാണ‌് യോഗ്യതക്ക‌് പരിഗണിക്കുക. അഞ്ചുശതമാനം സീറ്റുകളാണ‌് സ‌്പോർട‌്‌സ‌് കൗൺസിൽവഴി ലഭ്യമാവുക. സ്കൂളിലെ ഓരോ വിഷയത്തിലും ഈ ശതമാനം സീറ്റുകൾ വിദ്യാർഥികൾക്ക‌് വേണ്ടി ഒരുക്കിയിട്ടുണ്ട‌്. 
കഴിഞ്ഞ വർഷം 963 സ‌്പോർട‌്സ‌് ക്വാട്ട സീറ്റുകളാണ‌് നൽകിയത‌്. ഇതിൽ സയൻസ‌ിന‌് 400ഉം ഹ്യുമാനിറ്റീസിന‌് 240ഉം കൊമേഴ‌്സിൽ 323 സീറ്റുകളാണ‌് അനുവദിച്ചത‌്. ഇതോടൊപ്പം കോളേജുകളിലേക്കുള്ള സ‌്പോർട‌്സ‌് ക്വാട്ട പ്രവേശനം വ്യാഴാഴ‌്ച ആരംഭിക്കും. കോളേജുകളിലെ ഓരോ വിഷയത്തിലും രണ്ടുവീതം സീറ്റാണ‌് സ‌്പോർട‌്സ‌് ക്വാട്ടയിലുള്ളത‌്.
പ്രധാന വാർത്തകൾ
 Top