13 December Friday

ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം നാളെ തിരൂരിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

        

തിരൂർ
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ്‌ സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ശനിയാഴ്ച തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.  രാവിലെ  9.30ന് സി മമ്മുട്ടി എംഎൽഎ ഉദ്ഘാടനംചെയ്യുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരൻ മുഖ്യപ്രഭാഷണം നടത്തും. ഫെബ്രുവരിയിൽ തിരൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘവും രൂപീകരിക്കുമെന്ന്‌  ജില്ലാ പ്രസിഡന്റ്‌ സി പി അശോകൻ, സെക്രട്ടറി പി അനിൽ മേലാറ്റൂർ, ട്രഷറർ പി മുഹമ്മദലി, ജില്ലാ നേതാക്കളായ പി ശശിധരൻ, കെ ടി സജീഷ്, കെ അബ്ദുൽ അസീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top