13 November Wednesday

സിപിഐ എം ജാഥകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019
മലപ്പുറം
സിപിഐ എം രാഷ്ട്രീയ വിശദീകരണ ഏരിയാ കാൽനട ജാഥകൾ ചൊവ്വാഴ്‌ചമുതൽ പര്യടനം നടത്തും. തിരൂരങ്ങാടി ഏരിയാ ജാഥ ചൊവാഴ്‌ചമുതലും പൊന്നാനി, എടപ്പാൾ ജാഥ ബുധനാഴ്‌ചമുതലും മങ്കട ജാഥ 18 മുതലും മറ്റ്‌ ജാഥകൾ 17 മുതലും പര്യടനം നടത്തും. കോർപറേറ്റുകൾക്ക്‌ രാജ്യത്തെ വിൽക്കരുത്‌, കശ്‌മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങൾ തിരികെ നൽകുക, ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതയെ ഒറ്റപ്പെടുത്തുക, വാഗ്ദാനങ്ങൾപാലിച്ച എൽഡിഎഫ്‌ സർക്കാരിനൊപ്പം അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ്‌  ജാഥ. 80 ലോക്കൽ റാലികളും 430 കേന്ദ്രങ്ങളിൽ സ്വീകരണവും  ജാഥയോടനുബന്ധിച്ച്‌ ഒരുക്കും.  51 സ്ഥിരാംഗങ്ങളുള്ള ജാഥകളിൽ എല്ലാ സമയങ്ങളിലും 50 പേർ അനുഗമിക്കും.  രാവിലെമുതൽ സന്ധ്യവരെ വീട്ടുമുറ്റ സ്വീകരണങ്ങളും തുടർന്ന്‌ കവലകൾ കേന്ദ്രീകരിച്ച്‌ സ്വീകരണ പൊതുയോഗങ്ങളും നടക്കും. 
തിരൂരങ്ങാടി ജാഥ  അരിയല്ലൂരിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  ഉദ്ഘാടനംചെയ്‌തു. ചൊവ്വാഴ്ച പര്യടനം തുടങ്ങി വെള്ളിയാഴ്ച  സമാപിക്കും. കൂട്ടായി ബഷീർ  ജാഥാ ക്യാപ്റ്റനും വി പി സോമസുന്ദരൻ ജാഥാ മാനേജറുമാണ്‌. 
വളാഞ്ചേരി ജാഥ 16ന് വൈകിട്ട് ഉദ്‌ഘാടനംചെയ്യും.  20ന്  കുറ്റിപ്പുറത്ത്‌ സമാപിക്കും. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ  ക്യാപ്‌റ്റനും ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ മാനേജറുമാണ്‌. 
എടക്കര ജാഥ  16ന് വൈകിട്ട്  പോത്ത്കല്ലിൽ പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്യും. 20ന് ചുങ്കത്തറയിൽ സമാപന സമ്മേളനം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യും. പി കെ മുബഷിർ ക്യാപ്‌റ്റനും ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ മാനേജറുമാണ്‌. 
മങ്കട ജാഥ 17ന് വൈകിട്ട് പടപ്പറമ്പിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  ഉദ്ഘാടനംചെയ്യും. 28ന്‌ കൂട്ടിലങ്ങാടിയിൽ സമാപിക്കും. ഐ ടി നജീബ് ക്യാപ്‌റ്റനും  പി കെ അബ്ദുള്ള നവാസ് മാനേജറുമാണ്‌. 
മലപ്പുറം  ജാഥ 16ന് വൈകിട്ട്‌ ചാപ്പനങ്ങാടിയിൽ  കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്‌ഘാടനംചെയ്യും. 20ന്  ആലത്തൂർപ്പടിയിൽ സമാപിക്കും.  ജില്ലാ സെക്രട്ടറിയറ്റംഗം സി ദിവാകരൻ ക്യാപ്‌റ്റനും കെ മജ്നു മാനേജറുമാണ്‌.  
ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാർ ക്യാപ്റ്റനും  അഡ്വ. പി ഹംസക്കുട്ടി മാനേജറുമായ തിരൂർ  ജാഥ 16ന്  വൈകിട്ട് തലക്കടത്തൂരിൽ ഉദ്ഘാടനംചെയ്യും. 20ന്  കൂട്ടായിയിൽ സമാപിക്കും. 
ജില്ലാ സെക്രട്ടറിയറ്റംഗം വി പി സഖറിയ ക്യാപ്റ്റനായ താനൂർ  ജാഥ  16ന് വൈകിട്ട് തയ്യാലിങ്ങലിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഐ ടി നജീബ് ഉദ്ഘാടനംചെയ്യും. 20ന് താനാളൂർ അരീക്കാട് സമാപിക്കും. സിപിഐ എം ഏരിയാ സെക്രട്ടറി വി അബ്ദു റസാഖാണ്‌ മാനേജർ. 
നിലമ്പൂർ ജാഥ 16ന് വൈകിട്ട്‌ അകമ്പാടത്ത് ഉദ്ഘാടനംചെയ്യും. 20ന് കാളികാവിൽ സമാപിക്കും. പി രാധാകൃഷ്ണൻ ക്യാപ്‌റ്റനും ഇ പത്മാക്ഷൻ മാനേജറുമാണ്‌. 
അരീക്കോട്‌ ജാഥ 16ന്‌ വൈകിട്ട്‌ വിളയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധൻ വള്ളിക്കുന്ന്‌ ഉദ്‌ഘാടനംചെയ്യും. 20ന്‌ പാലോത്ത്‌ സമാപിക്കും. ബി മുഹമ്മദ്‌ റസാഖ്‌ ക്യാപ്‌റ്റനും കെ ഭാസ്‌കരൻ മാനേജറുമാണ്‌. 
പെരിന്തൽമണ്ണ ജാഥ 16ന്‌ വൈകിട്ട്‌ ആലിപ്പറമ്പിൽ ഉദ്‌ഘാടനംചെയ്യും. 20ന്‌ മേലാറ്റൂരിൽ സമാപിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ക്യാപ്‌റ്റനും ഇ രാജേഷ്‌ മാനേജറുമാണ്‌. 
കൊണ്ടോട്ടി ജാഥ 16ന്‌ വൈകിട്ട്‌ പുല്ലാരയിൽ ഉദ്‌ഘാടനംചെയ്യും. 20ന്‌ എടവണ്ണപ്പാറയിൽ സമാപിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്ത്‌ ക്യാപ്‌റ്റനും എൻ പ്രമോദ്‌ദാസ്‌ മാനേജറുമാണ്‌. കോട്ടക്കൽ ജാഥ 16ന്‌ വൈകിട്ട്‌ പൂക്കിപ്പറമ്പിൽ ഉദ്‌ഘാടനംചെയ്യും. 20ന്‌ വില്ലൂരിൽ സമാപിക്കും. കെ പി സുമതി ക്യാപ്‌റ്റനും തയ്യിൽ അലവി മാനേജറുമാണ്‌. 
പൊന്നാനി ജാഥ വൈകിട്ട്‌ പുത്തൻപ്പള്ളി സെന്ററിൽ ഉദ്‌ഘാടനംചെയ്യും. 18ന്‌ വൈകിട്ട്‌ പുതുപൊന്നാനിയിൽ സമാപിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ ക്യാപ്‌റ്റനും പി കെ ഖലീമുദ്ദീൻ മാനേജറുമാണ്‌. 
മഞ്ചേരി ജാഥ 16ന്‌ വൈകിട്ട്‌ പുൽപ്പറ്റയിൽ ഉദ്‌ഘാടനംചെയ്യും. 20ന്‌ പാണ്ടിക്കാട്‌ മരാട്ടപ്പടിയിൽ സമാപിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധൻ വള്ളിക്കുന്ന്‌ ക്യാപ്‌റ്റനും വി അജിത്‌കുമാർ മാനേജറുമാണ്‌. 
വണ്ടൂർ ജാഥ 16ന്‌ വൈകിട്ട്‌ പത്തിരിയാലിൽ ഉദ്‌ഘാടനംചെയ്യും. 20ന്‌ കിഴക്കേത്തലയിൽ സമാപിക്കും. സി എച്ച്‌ ആഷിഖ്‌ ക്യാപ്‌റ്റനും എൻ കണ്ണൻ മാനേജറുമാണ്‌. 
എടപ്പാൾ ജാഥ ചൊവ്വാഴ്‌ച വൈകിട്ട്‌ കടകശേരിയിൽ കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്‌കുട്ടി  ഉദ്‌ഘാടനംചെയ്യും. 18ന്‌ സമാപിക്കും. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി എം സിദ്ദീഖ്‌ ക്യാപ്‌റ്റനും എം മുസ്‌തഫ മാനേജറുമാണ്‌.
പ്രധാന വാർത്തകൾ
 Top