25 September Saturday

ബഷീറിന്‌ തുക ഉടൻ ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

മലപ്പുറം
മട്ടുപ്പാവിൽ മുട്ടകൃഷി പദ്ധതിയിലെ സഹായധനം ഉദ്യോഗസ്ഥന്റെ തെറ്റിൽ മുടങ്ങിയ ബഷീറിന്‌ തുക ഉടൻ ലഭിക്കും. കോഴിക്കോട്‌ കോർപറേഷന്റെ പദ്ധതിയിൽ ഹൈടെക്‌ കോഴിക്കൂടിന്‌ 8.1 ലക്ഷം രൂപയുടെ പദ്ധതിക്കാണ്‌ കോട്ടക്കുന്ന്‌ അഗ്രോ ആൻഡ്‌ പോൾട്രി ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനി അപേക്ഷിച്ചത്‌. ഗുണഭോക്‌തൃ വിഹിതവും അടച്ചു. എന്നാൽ ഉദ്യോഗസ്ഥൻ ശേഖരിച്ച ഈ തുക അടയ്ക്കാത്തതിനാൽ സഹായം മുടങ്ങി. തട്ടിപ്പ്‌ നടന്നതായി സംശയിക്കുന്നതായും കേസ്‌ കൊടുക്കുമെന്നും കോഴിക്കോട്‌ കോർപറേഷൻ സെക്രട്ടറി അദാലത്തിൽ അറിയിച്ചു. കോർപറേഷന്റെ വിഹിതം ഉടൻ നൽകുമെന്നും അവർ പറഞ്ഞു. കോഴിക്കോടുനിന്നും എത്തിയ ഉദ്യോഗസ്ഥയെ അദാലത്തിൽ അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top