24 September Thursday
വിലക്കുറവിന്റെ മേളയൊരുക്കി സർക്കാർ

കോവിഡ്‌ വറുതിയിലും സമൃദ്ധിയുടെ ഓണക്കാലം

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020
മലപ്പുറം
കോവിഡ്‌ പ്രതിസന്ധിയിലും അടുക്കളയിൽ വിലക്കുറവിന്റെ ഓണമധുരം നിറയ്‌ക്കാൻ ജില്ലയിൽ മുന്നൂറോളം വിപണന മേളകൾ ഒരുങ്ങുന്നു. കൺസ്യൂമർഫെഡും സപ്ലൈകോയുമാണ്‌ മേള സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും വിൽപ്പന. 
● കൺസ്യൂമർഫെഡ്‌ 
ഒരുക്കുന്നത്‌ 138 ചന്തകൾ. സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോറുൾപ്പെടെ 15 ഔട്ട്‌ലറ്റുകളിലും 135 സഹകരണ സംഘങ്ങളിലുമായാണ്‌ ചന്ത. സംസ്ഥാനതല ഉദ്‌ഘാടനം 23ന്. ചന്ത 24 മുതൽ 30 വരെ ഒരാഴ്‌ചക്കാലം. വേങ്ങര, കൊണ്ടോട്ടി മേഖലയിൽ‌ മൊബൈൽ ത്രിവേണി ഔട്ട്‌ലറ്റുമെത്തും. ചന്തയിൽ 13 സബ്‌സിഡി ഇനങ്ങൾ 45 ശതമാനംവരെ വിലക്കുറിൽ ലഭിക്കും. സബ്‌സിഡിയില്ലാത്ത ഇനങ്ങൾക്ക്‌ 10 മുതൽ 30 ശതമാനംവരെയും വിലക്കുറവുണ്ടാകും.
ഉൽപ്പന്നങ്ങളുടെ വിതരണം കൺസ്യൂമർ ഫെഡിന്റെ മലപ്പുറം, എടപ്പാൾ ഗോഡൗണുകളിൽ ഉടൻ തുടങ്ങും. 17നും 18നും ഔട്ട്‌ലറ്റുകളിലേക്കുള്ള സാധനങ്ങൾ വിതരണംചെയ്യും. 19 മുതൽ സഹകരണസംഘങ്ങൾക്കുള്ള വിതരണം തുടങ്ങും. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ഓരോ സംഘങ്ങൾക്കും എത്തേണ്ട സമയം മുൻകൂട്ടി നൽകും.
●സപ്ലൈകോ
21 മുതൽ 10 ദിവസമാണ്‌ സപ്ലൈകോയുടെ ജില്ലാ ഫെയർ. 26 മുതൽ 30 വരെ താലൂക്ക് കേന്ദ്രത്തിലും‌ അസംബ്ലി മണ്ഡലം തലത്തിലും ചന്തകൾ നടക്കും.
ഹോർട്ടി കോർപ്‌ പച്ചക്കറിയും ലഭ്യമാക്കും. മാവേലി സ്‌റ്റോറുകളും സൂപ്പർ മാർക്കറ്റുകളും മിനി ഫെയറാകും. മലപ്പുറം സീമാസ്‌ ടെക്‌സ്‌റ്റൈൽസിനു സമീപമാണ്‌ ജില്ലാ ഫെയർ നടക്കുക. നിലമ്പൂർ മേഖലയിലെ ആദിവാസി കോളനികളിൽ സഞ്ചരിക്കുന്ന സപ്ലൈകോ സ്‌റ്റോറുമെത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top