25 July Sunday

തീരദേശ വികസനത്തിന്‌ കൂടുതൽ പരിഗണന

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
പൊന്നാനി
200 കോടിയുടെ ബജറ്റ് പദ്ധതികളാണ് പൊന്നാനിയിൽ നടപ്പാക്കുന്നതെന്ന്‌ പി നന്ദകുമാർ എംഎൽഎ പറഞ്ഞു. പുതുക്കിയ ബജറ്റിലെ പദ്ധതികൾകൂടി വരുന്നതോടെ പൊന്നാനി വികസന രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ വികസനത്തിനാണ് കൂടുതൽ പരിഗണന. താൽക്കാലിക ആശ്വാസമായി കടൽഭിത്തി നിർമാണം തുടങ്ങി. 
ചുഴലിക്കാറ്റിനെ തുടർന്ന്  മത്സ്യത്തൊഴിലാളികൾക്ക്  പ്രഖ്യാപിച്ച 1200 രൂപ ഉടൻ കൈമാറും. മത്സ്യത്തൊഴിലാളി ഫ്ലാറ്റ് നിർമാണ പുരോഗതിയും മത്സ്യമേഖലയുടെ പ്രയാസവും മനസ്സിലാക്കുന്നതിനായി ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പൊന്നാനിയിലെത്തുന്നുണ്ട്‌.  നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ ഹാർബറിലെ ഫിഷറീസ് സ്റ്റേഷനിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ലിറ്റററി ടൂറിസം യാഥാർഥ്യമാവുന്നതോടെ പൊന്നാനി ടൂറിസം ഹബ്ബായി മാറുമെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top