12 December Thursday

മന്ത്രിയെത്തും; സായന്തനയ‌്ക്ക‌് വീടിന്റെ താക്കോൽ കൈമാറാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
മേലാറ്റൂർ
സങ്കടങ്ങൾ നേരിട്ടറിഞ്ഞ് വീടിനായി ഇടപെട്ട മന്ത്രിതന്നെ താക്കോൽ കൈമാറാനും എത്തുന്നതിന്റെ സന്തോഷത്തിലാണ് സായന്തന. വെട്ടത്തൂർ തേലക്കാട് കാവണ്ണയിൽ ലക്ഷ്മണന്റെ മകൾ സായന്തനക്കും കുടുംബത്തിനും നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറാനാണ് മന്ത്രി ടി എം തോമസ് ഐസക് നേരിട്ടെത്തുന്നത്.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ സായന്തനയും കുടുംബവും താമസിച്ചിരുന്ന വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.ഹരിജൻ വിഭാഗത്തിൽപ്പെട്ട ലക്ഷ്മണൻ കൂലിപ്പണിചെയ്ത് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് ഭാര്യയും  മക്കളും  മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത‌്.  ഈ അവസ്ഥയിൽ ഒരു നല്ല വീട് എന്നത് സ്വപ്നംമാത്രമായിരുന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സായന്തനക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ ഭംഗിയായി വയ‌്ക്കാൻപോലും സ്ഥലമില്ലായിരുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ സായന്തനയുടെ അവസ്ഥ അധ്യാപകരാണ് മന്ത്രി തോമസ് ഐസക്കിനെ ധരിപ്പിച്ചത്. തുടർന്നാണ്  സായന്തനക്ക്  വീട് വച്ചുനൽകാൻ മന്ത്രി നിർദേശിച്ചത്.കാര്യങ്ങൾ വകുപ്പ് മന്ത്രി എ കെ ബാലനെ ഐസ‌ക‌് അറിയിച്ചു. 
പട്ടികജാതി വികസന വകുപ്പാണ‌് വീടിന‌് നാല് ലക്ഷം രൂപ അനുവദിച്ചത‌്. ബാക്കി  തുക നാട്ടുകാരും  സ്വരൂപിച്ചു. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെയുള്ള വീടാണ‌് ഒരുങ്ങിയത‌്.  താക്കോൽദാനം ഞായറാഴ്ച രാവിലെ 9.30ന‌് നടക്കും.
പ്രധാന വാർത്തകൾ
 Top