22 June Tuesday
6889 പേർ രോഗമുക്തർ

രണ്ട്‌ ദിവസം; 9025 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 

 

മലപ്പുറം
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഉയരുന്നു. രണ്ട്‌ ദിവസത്തിനിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 9025 പേർക്ക്‌. ആശങ്കയുയർത്തുന്നതാണ്‌ ജില്ലയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്കായിരുന്നു വ്യാഴാഴ്‌ച–- 42.09 ശതമാനം. വെള്ളി–- 38.2 ശതമാനം.
രണ്ടു ദിവസങ്ങളിലായി 6889 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,73,996 ആയി. 50,716 പേർ ചികിത്സയിലുണ്ട്‌. കോവിഡ് ആശുപത്രികളിൽ 1574 പേർ. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ–- 167, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ–- 236 പേരുമുണ്ട്‌. ഇതുവരെ 739 പേർ മരിച്ചു.
വെള്ളി
3997 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 3775 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 122 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് പേർക്കും വിദേശത്തുനിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 95 പേർക്കും രോഗബാധയുണ്ട്‌. 3981 പേർ രോഗമുക്തി നേടി. 77,183 പേർ നിരീക്ഷണത്തിലാണ്‌.
വ്യാഴം
5044 രോഗികൾ. 4834 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. 132 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യ മേഖലയിലെ ഒരാൾക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 74 പേർക്കും രോഗം സ്ഥിരീകരിച്ചു. 2908 പേർക്ക്‌ രോഗമുക്തി.
 
ഇന്ന്‌ വാക്‌സിനേഷൻ ഇല്ല
മലപ്പുറം
റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചതിനാൽ ജില്ലയിൽ ശനിയാഴ്‌ച കോവിഡ്‌ വാക്‌സിനേഷനുണ്ടാകില്ലെന്ന്‌ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
 
ട്രിപ്പിൾ ലോക്‌ഡൗണിലേക്ക്‌
മലപ്പുറം
രോഗവ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ചമുതൽ ജില്ല ട്രിപ്പിൾ ലോക്‌ഡൗണിലേക്ക്‌. കടുത്ത രോഗവ്യാപനം നിലനിൽക്കുന്ന മലപ്പുറം ഉൾപ്പെടെ നാല്‌ ജില്ലയിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം കാസർകോട്‌ ജില്ലയിൽ നടപ്പാക്കിയതിന്‌ സമാനമായ കർശന നിയന്ത്രണങ്ങളാകും നിലവിൽ വരിക.
വ്യാഴാഴ്‌ച 42.09 ശതമാനമായിരുന്നു ജില്ലയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. രോഗ വ്യാപനം കുറയ്ക്കുന്നതിനായാണ്‌ കർശന നടപടിയിലേക്ക്‌ നീങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top